മാസ്ക് ധരിക്കാത്ത യുവാക്കൾക്ക് പോലീസ് കൊടുത്ത ശിക്ഷ കൊറോണ രോഗിക്കൊപ്പം ആംബുലൻസിൽ യാത്ര: ഒടുവിൽ സംഭവിച്ചത്

മാസ്ക് ധരിക്കാതെ ബൈക്കിൽ യാത്ര ചെയ്ത യുവാക്കൾക്ക് പോലീസ് കൊടുത്തത് രസകരമായ ശിക്ഷയാണ്. സംഭവം നടന്നത് തമിഴ് നാട്ടിലാണ്. തമിഴ്നാട് പോലീസ് കൊടുത്ത ശിക്ഷയുടെ വീഡിയോ സമൂഹ മാധ്യമത്തിലൂടെ പങ്കുവെച്ചിരിക്കുന്നത് നടനായ പ്രതാപ് പോത്തനാണ്. മാസ്ക് ധരിക്കാത്തതിന്റെ കാരണം ചോദിച്ചപ്പോൾ പ്രത്യേകിച്ച് ഒന്നുമില്ലെന്നായിരുന്നു യുവാക്കളുടെ മറുപടി. തുടർന്ന് അടുത്ത് ഉണ്ടായിരുന്ന ആംബുലൻസിൽ കയറാൻ യുവാക്കളോട് ആവശ്യപ്പെട്ടു.

Advertisements

ആംബുലൻസിൽ കോവിഡ് രോഗി ഉണ്ടെന്നും അവർക്കൊപ്പം ഹോസ്പിറ്റലിൽ കൊണ്ട് പോകുവാൻ പോകുവാണെന്നുമായിരുന്നു പറഞ്ഞത്. ഇത് കേട്ടയുടനെ ആംബുലൻസിൽ കയറാൻ മടിച്ച യുവാക്കൾ കരച്ചിലും ബഹളം വെയ്ക്കാനും തുടങ്ങി. അകത്തു കയറുകയും രോഗിയെ കണ്ടതോടെ ആകെപ്പാടെ ബഹളം വെച്ച് വണ്ടിയുടെ ജനലിൽ കൂടി പുറത്ത് ചാടാനുള്ള ശ്രമവും നടത്തുകയുണ്ടായി. മാസ്ക് വെയ്ക്കാതിരുന്നതിനാണ് ഇത്തരത്തിലുള്ള ശിക്ഷാ നടപടി നൽകിയതെന്നും കൊറോണ രോഗിയായി അഭിനയിച്ചത് തങ്ങളുടെ സഹപ്രവർത്തകർ ആണെന്നും പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞതിനെ തുടർന്നാണ് യുവാക്കൾക്ക് ആശ്വാസം ആയത്.

Advertisements

Advertisements
- Advertisement -
Latest news
POPPULAR NEWS