Wednesday, December 6, 2023
-Advertisements-
KERALA NEWSമിക്കവാറും ഉണ്ടയും തോക്കും വല്ല തീവ്രവാദികളുടെ കൈയിൽ ചെന്നിട്ടുണ്ടോയെന്ന് പരിശോധിക്കുന്നത് നന്നായിരിക്കുമെന്ന് വി മുരളീധരൻ

മിക്കവാറും ഉണ്ടയും തോക്കും വല്ല തീവ്രവാദികളുടെ കൈയിൽ ചെന്നിട്ടുണ്ടോയെന്ന് പരിശോധിക്കുന്നത് നന്നായിരിക്കുമെന്ന് വി മുരളീധരൻ

chanakya news
-Advertisements-

തിരുവനന്തപുരം: കേരള പോലീസിന്റെ പക്കൽ നിന്നും വെടിയുണ്ടകളും തോക്കുകളും കാണാതായ സംഭവത്തിൽ പ്രതികരിച്ചു കൊണ്ടു കേന്ദ്രമന്ത്രി വി മുരളീധരൻ. കാണാതായ വെടിയുണ്ടകളും തോക്കുകളും വല്ല തീവ്രവാദ സംഘടനകളുടെയും കൈയിൽ ചെന്നിട്ടുണ്ടോയെന്നു പരിശോധിക്കണമെന്നു അദ്ദേഹം വ്യക്തമാക്കി. സി എ ജി റിപ്പോർട്ട്‌ വന്ന പശ്ചാത്തലത്തിലാണ് അദ്ദേഹം ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്.

-Advertisements-

പേരൂർക്കട എസ്.പി ക്യാമ്പിലെ 25 തോക്കുകളും 12061 വെടിയുണ്ടകളും കാണാതായ സംഭവം ഗുരുതരമായ സുരക്ഷാ വീഴ്ചയാണ്. കൂടാതെ പോലീസ് സ്റ്റാഫ്‌ കോട്ടേഴ്‌സ് പണിയുന്നതിലും കാർ വാങ്ങിയതിലുമൊക്ക നടന്ന അഴിമതി ഗുരുതരമായ സംഭവങ്ങളാണ്. ഇത് സംബന്ധിച്ച് ഡി ജി പി ലോക്നാഥ് ബഹറെയ്ക്കെതിരെയും ആരോപണങ്ങൾ സി എ ജി റിപ്പോർട്ടിൽ ഉയർന്നു വന്നിരിക്കുകയാണ്. ഇത്തരത്തിലുള്ള ഗുരുതരമായ സുരക്ഷാ വീഴ്ചകൾ അന്വേഷിക്കണമെന്നും നടപടികൾ എടുക്കണമെന്നും കേന്ദ്രമന്ത്രി വി മുരളീധരൻ ആവശ്യപ്പെട്ടു.

-Advertisements-