മിമിക്രി കലാകാരൻ ഷിബുരാജിന്റെ മക്കളുടെ പഠന ചിലവ് ഏറ്റെടുത്തു സേവാഭാരതി

കരവാരം പഞ്ചായത്ത്‌ നിവാസിയായ അകാലത്തിൽ ജീവൻ പൊലിഞ്ഞ ഏഷ്യാനെറ്റ്‌ കോമഡി സ്റ്റാർ ഫെയിം ഷിബുരാജിന്റെ കുട്ടികളുടെ പത്താം ക്ലാസ്സ്‌ വരെയുള്ള മുഴുവൻ പഠന ചിലവുകളും ഏറ്റെടുത്തു തോട്ടയ്ക്കാട് സേവാഭാരതി. പലവേദികളിലായി പ്രേക്ഷകരെ ഒരുപാട് ചിരിപ്പിച്ച ഷിബുരാജിന്റെ കുടുംബ പശ്ചാത്തലം വളരെയധികം ദാരിദ്ര്യം നിറഞ്ഞതാണ്. അദ്ദേഹത്തിന് ഭാര്യയും നാല് കുട്ടികളുമുണ്ട്. ഷിബുരാജ് പരിപാടികളിൽ പങ്കെടുത്തു കിട്ടുന്ന തുച്ഛമായ തുകകൊണ്ടാണ് കുടുംബം കഴിഞ്ഞിരുന്നത്.

  കെ സുധാകരന്റെ ഭാര്യ വീടിന് നേരെ ആക്രമം, നാളെ കരിദിനം ആചരിക്കുമെന്ന് കോൺഗ്രസ്സ്

അദ്ദേഹത്തിന്റെ വിയോഗത്തോടെ ആകെ തളർന്ന കുടുംബത്തിന് കൈത്താങ്ങാകാന്‍ സേവാഭാരതി തോട്ടയ്ക്കാട് മണ്ഡലം തീരുമാനിച്ചിരിക്കുകയാണ്. ഷിബുരാജിന്റെ കുട്ടികളുടെ പത്താം ക്ലാസ്സ്‌ വരെയുള്ള ചിലവുകൾ സേവാഭാരതി വഹിക്കും. കൂടാതെ ഇവരുടെ മറ്റുള്ള ബുദ്ധിമുട്ടുകൾക്കും സേവാഭാരതി സഹായകമായി ഉണ്ടാകുമെന്നും അറിയിച്ചിട്ടുണ്ട്.

Latest news
POPPULAR NEWS