മീഡിയ വൺ ചാനലിനായി കോടതിയിൽ മൂന്ന് അപ്പീലുകൾ ; ചാനലിന് വേണ്ടി സുപ്രീംകോടതി അഭിഭാഷകൻ ഹാജരാകും

എറണാകുളം : രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട് മീഡിയ വൺ ചാനലിന്റെ സംപ്രേക്ഷണം തടഞ്ഞ കേന്ദ്രസർക്കാർ ഉത്തരവ് ശരിവെച്ച ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകി ചാനൽ മാനേജ്‌മെന്റ്. മീഡിയ വൺ ചീഫ് എഡിറ്റർ പ്രമോദ് രാമനാണ് ചാനലിനെ പ്രതിനിധീകരിച്ച് അപ്പീൽ സമർപ്പിച്ചത്. ഇത് കൂടാതെ മറ്റ് രണ്ട് അപ്പീലുകൾ കൂടി കോടതിയിലെത്തി. മീഡിയ വൺ ജീവനക്കാരും, മാധ്യമ പ്രവർത്തകരുടെ സംഘടന കെ.യു.ഡബ്ല്യൂ.ജെ എന്നിവരും അപ്പീൽ സമർപ്പിച്ചു.

ചീഫ് ജസ്റ്റിസ് എസ് മണികുമാറിന്റെയും, ജസ്റ്റിസ് ഷാജി പി ചാലിയുടെയും ഡിവിഷൻ ബഞ്ച് മുൻപാകെ സമർപ്പിച്ച അപ്പീൽ വ്യാഴാഴ്ച പരിഗണിക്കും. മീഡിയ വണ്ണിന് വേണ്ടി സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദാവെ ഹാജരാകും. ചാനൽ സംപ്രേക്ഷണം തടഞ്ഞതിന് മതിയായ കാരണം നൽകിയിട്ടില്ലെന്നും, കമ്പനിയുടെയോ, ജോലി ചെയ്യുന്ന ജീവനക്കാരുടെയോ വാദം കേൾക്കാതെയാണ് കേന്ദ്രസർക്കാർ നടപടി സ്വീകരിച്ചതെന്ന്. നിരവധി ജീവനക്കാരുടെ തൊഴിൽ നിഷേധിക്കുന്നതാണ് കേന്ദ്രത്തിന്റെ ഉത്തരവെന്നും അപ്പീലിൽ പറയുന്നു.

  സത്യത്തിന്റെ മെഴുകുതിരി നാളത്തെ, അസത്യത്തിന്റെ കൈകൾ എത്ര പൊതിഞ്ഞു പിടിക്കാൻ ശ്രമിച്ചാലും ഒരു നാൾ ആ വെളിച്ചം പുറത്തുവരുമെന്നു കേന്ദ്രമന്ത്രി വി മുരളീധരൻ

അതേസമയം രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട് സംപ്രേക്ഷണം നിർത്തിവെച്ച ചാനൽ സോഷ്യൽ മീഡിയ ഫ്ലാറ്റ്‌ഫോമുകളിൽ തുടരുന്നുണ്ട്. സാറ്റലൈറ്റ് വഴിയുള്ള സംപ്രേക്ഷണം മാത്രമാണ് നിലവിൽ നിർത്തിവെച്ചിട്ടുള്ളത്. സാറ്റലൈറ്റ് സംപ്രേക്ഷണം നിർത്തിയതോടെ കമ്പനിക്ക് പരസ്യ വരുമാനത്തിൽ വലിയ നഷ്ടമാണ് സംഭവിച്ചിട്ടുള്ളത്.

Latest news
POPPULAR NEWS