മീഡിയ വൺ ചാനലിന്റെ സംപ്രേക്ഷണം തടഞ്ഞ കേന്ദ്രസർക്കാരിന്റെ ഉത്തരവ് ശരിവെച്ച് ഹൈക്കോടതി

കൊച്ചി : രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട് മീഡിയ വൺ ചാനലിന്റെ സംപ്രേക്ഷണം തടഞ്ഞ കേന്ദ്രസർക്കാരിന്റെ ഉത്തരവ് ശരിവെച്ച് ഹൈക്കോടതി. ചാനലിന്റെ ലൈസൻസ് റദ്ധാക്കിയ കേന്ദ്രവാർത്ത വിനിമയ മന്ത്രാലയത്തിന്റെ ഉത്തരവിനെതിരെ മീഡിയ വൺ കോടതിയെ സമീപിക്കുകയും ഉത്തരവിന് സ്റ്റേ വാങ്ങുകയും ചെയ്തിരുന്നു.

മീഡിയ വൺ ചാനലിന്റെ ലൈസൻസ് റദ്ദ് ചെയ്തതുമായി ബന്ധപ്പെട്ട വിവരങ്ങൾ കേന്ദ്രസർക്കാർ കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരാക്കിയിരുന്നു. ഈ വിവരങ്ങൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രസർക്കാർ ഉത്തരവ് ഹൈക്കോടതി ശരിവെച്ചത്. ആഭ്യന്തര മന്ത്രാലയം നൽകിയ വിവരങ്ങൾ ഗുരുതരമാണെന്ന് കോടതി വ്യക്തമാക്കി.

  രാഹുൽ ഗാന്ധിയുടെ ഓഫീസിൽ അതിക്രമിച്ച് കയറി എസ്എഫ്ഐ പ്രവർത്തകർ വാഴ നട്ടു

അതേസമയം ചാനൽ സംപ്രേക്ഷണം തടഞ്ഞതിന്റെ കാരണങ്ങൾ പരസ്യപ്പെടുത്താൻ സാധിക്കില്ലെന്ന് കേന്ദ്രസർക്കാർ കോടതിയെ ധരിപ്പിച്ചു. രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ചാനലിനെതിരെ നടപടി സ്വീകരിച്ചതെന്ന് കേന്ദ്രം നേരത്തെ വ്യക്തമാക്കിയിരിക്കുന്നു. കേന്ദ്രസർക്കാരിന്റെ വാദം നിയമവിരുദ്ധമാണെന്ന് മീഡിയ വൺ ചാനൽ പ്രതികരിച്ചു.

Latest news
POPPULAR NEWS