മീഡിയ വൺ സംപ്രേക്ഷണം തടഞ്ഞ കേന്ദ്രസർക്കാരിന്റെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു

കൊച്ചി : ലൈസൻസ് കാലാവധി നീട്ടികിട്ടാനുള്ള നിബന്ധനകൾ പാലിക്കാത്തതിനെ തുടർന്ന് കേന്ദ്ര വാർത്ത വിതരണ മന്ത്രാലയം സംപ്രേക്ഷണം തടഞ്ഞ മീഡിയ വൺ ചാനലിന് ആശ്വാസമായി കേരള ഹൈക്കോടതി. രണ്ട് ദിവസത്തേക്ക് കേന്ദ്രസർക്കാറിന്റെ ഉത്തരവിന് ഹൈക്കോടതി സ്റ്റേ ഏർപ്പെടുത്തി.

ചാനൽ നൽകിയ ഹർജിയിലാണ് കോടതിയുടെ നടപടി. ചാനൽ തടഞ്ഞതുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഇന്നു ഉച്ചയോടെ ചാനൽ സംപ്രേക്ഷണം നിർത്തിവയ്ക്കാൻ കേന്ദ്രസർക്കാർ നിർദേശം നൽകിയത്. തുടർന്ന് ചാനൽ സംപ്രേക്ഷണം നിർത്തി വെയ്ക്കുകയായിരുന്നു.

  കേരളത്തിലെ കോവിഡ് സാഹചര്യം ഭീതിജനകം ; തിങ്കളാഴ്ച് നടത്താനിരുന്ന പ്ലസ് വൺ പരീക്ഷകൾ സ്റ്റേ ചെയ്ത് സുപ്രീം കോടതി

ഹൈക്കോടതി രണ്ട് ദിവസത്തേക്ക് കേന്ദ്രസർക്കാരിന്റെ നടപടി സ്റ്റേ ചെയ്ത സാഹചര്യത്തിൽ മീഡിയ വൺ ചാനൽ വീണ്ടും സംപ്രേക്ഷണം ആരംഭിക്കും. എന്നാൽ സുരക്ഷ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ചാനലിന്റെ പ്രവർത്തനം തടഞ്ഞതെന്നും കോടതി ഇടപെടൽ പാടില്ലെന്നും കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചു. ബുധനാഴ്ച ഹർജി വീണ്ടും പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കി.

Latest news
POPPULAR NEWS