മീനയ്ക്ക് തേങ്ങ പൊതിക്കാൻ പഠിപ്പിക്കുന്ന ജിത്തു ജോസഫ് ; മീന പങ്കുവെച്ച ചിത്രങ്ങൾ വൈറൽ

മലയാള സിനിമയിൽ വമ്പൻ ഹിറ്റ് തീർത്ത ചിത്രമയിരുന്നു ദൃശ്യം. മോഹൻലാലിനെ നായകനാക്കി ജിത്തുജോസഫ് സംവിധാനം ചെയ്ത ചിത്രം കളക്ഷൻ റെക്കോർഡുകളും ബേധിച്ച ചിത്രമയിരുന്നു. ഇപ്പോൽ ദൃശ്യം രണ്ടാം ഭാഗത്തിൻ്റെ ചിത്രീകരണം പുരോഗമിക്കുകയാണ്.

കൊറോണ വൈറസിൻ്റെ സാഹചര്യത്തിൽ അധീവ സുരക്ഷാ ക്രമീകരണങ്ങൾ പാലിച്ചാണ് ചിത്രീകരണം നടക്കുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിലെ നായിക മീന സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രം വൈറലാവുകയാണ്. സംവിധായകൻ ജിത്തു ജോസഫ് മീനയ്ക്ക് തേങ്ങ പൊതിക്കുന്ന വിധം കാണിച്ച് കൊടുക്കുന്ന ചിത്രമാണു താരം പങ്കുവെച്ചത്.