മീരഭായി ചാനുവിന്റെ മെഡൽ നേട്ടത്തെ കുറിച്ച് കരഞ്ഞ് കൊണ്ട് പ്രതികരിച്ച് 21 വർഷം മുൻപ് മെഡൽ നേടിയ കർണം മല്ലേശ്വരി

ഡൽഹി : ഒളിമ്പിക്സ്‌ മത്സരങ്ങൾ ടോക്കിയോയിൽ പുരോഗമിക്കുകയാണ്. ഇന്ത്യയ്ക്ക് വേണ്ടി മണിപ്പൂർ സ്വദേശിനിയായ മീരാഭായി ചാനു ഭാരോദ്വഹനത്തിൽ വെള്ളി നേടി. അതേസമയം 21 വർഷങ്ങൾക്ക് മുൻപ് ഇതേ മത്സര ഇനത്തിൽ ഇന്ത്യയ്ക്ക് വേണ്ടി വെങ്കലമെഡൽ നേടി അഭിമാനമായ കർണം മല്ലേശ്വരിയെ കുറിച്ച് അന്വേഷിക്കുകയാണ് ആളുകൾ.

21 വർഷങ്ങൾക്ക് മുൻപ് ഇന്ത്യയുടെ അഭിമാനം വാനോളം ഉയർത്തിയ ആന്ധ്രാ സ്വദേശിനിയായ കർണം മല്ലശേരി ഇപ്പോൾ ഡൽഹിയിലാണ്. ഡൽഹി സർക്കാരിന്റെ കായികാസർവ്വകലാശാലയിൽ വൈസ് ചാൻസിലറായി ജോലി ചെയ്യുകയാണ്. കഴിഞ്ഞ മാസമാണ് കർണം മല്ലേശ്വരിയെ വൈസ് ചാൻസിലറായി സർക്കാർ നിയമിച്ചത്.

  അര്‍ജന്റീനിയന്‍ ഫുട്ബോള്‍ ഇതിഹാസം ഡിഗോ മറഡോണ അന്തരിച്ചു

മീരഭായി ചാനു വെള്ളിമെഡൽ നേടിയപ്പോൾ കരഞ്ഞ് കൊണ്ടാണ് കർണം മല്ലേശ്വരി പ്രതികരിച്ചത്. മീര അസാധ്യ പ്രകടനം നടത്തി. അവസാന നിമിഷങ്ങളിൽ മികച്ച പ്രകടനം നടത്തി. കൂടുതൽ ആളുകൾ ഭാരോദ്വഹന രംഗത്തേക്ക് കടന്ന് വരാൻ ഇത് പ്രചോദനമാകുമെന്നും കർണം മല്ലേശ്വരി പറഞ്ഞു.

Latest news
POPPULAR NEWS