മുംബൈ: കേന്ദ്രസർക്കാർ നടപ്പാക്കിയ പൗരത്വഭേദഗതി നിയമത്തിനെതിരെ മുംബൈ കളക്റ്റീവ് എന്ന സംഘടന നടത്തുന്ന പരിപാടിയിൽ പ്രസംഗിക്കാനായി കേരള മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിച്ചു. ഇന്ന് വൈകിട്ട് മുംബൈ നരിമാൻ പോയിന്റിലെ വൈ ബി ചവാൻ സെന്ററിൽ വെച്ചാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. പരിപാടിയിൽ പങ്കെടുക്കാമെന്ന് അറിയിച്ച മുഖ്യമന്ത്രിയ്ക്ക് നന്ദി അറിയിച്ചു സംഘടകർ.
പൗരത്വ ഭേദഗതി നിയമത്തെ എതിർക്കുന്നതിൽ ഇപ്പോൾ മുന്നിൽ നിൽക്കുന്ന സംസ്ഥാനം കേരളമാണെന്നും സി എ എയും, എൻ ആർ സിയും കേരളത്തിൽ നടപ്പാക്കില്ലെന്നു പ്രഖ്യാപനം നടത്തിയ സർക്കാരാണ് കേരളത്തിലേത്. പൗരത്വ നിയമത്തിനെതിരെയുള്ള കേരളത്തിന്റെ നിലപാട് ആയിരക്കണക്കിന് ആളുകൾക്ക് പ്രചോദനമേകുന്നയാണന്നും പരിപാടിയുടെ സംഘടകർ ഫേസ്ബുക്കിൽ കുറിച്ചു.