ചലച്ചിത്രതാരവും കൊല്ലം എംഎൽഎ യുമായ മുകേഷിൽ നിന്നും വിവാഹമോചനം വേണമെന്ന് ആവിശ്യപ്പെട്ട് ഭാര്യ മേതിൽ ദേവിക കോടതിയെ സമീപിച്ചതിന് പിന്നാലെ മുകേഷിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്സ് വനിതാ നേതാവ് ബിന്ദു കൃഷ്ണ രംഗത്ത്. ഇപ്പോൾ വരുന്ന വാർത്തകൾ അനുസരിച്ച് മുകേഷിനെതിരെ ഗാർഹിക പീഡനനത്തിന് കേസെടുക്കണമെന്ന് ബിന്ദു കൃഷ്ണ ആവശ്യപ്പെട്ടു.
മുകേഷിൽ നിന്നും കൊടുങ്ങല്ലൂർ ഭരണി പാട്ടിനെ വെല്ലുന്ന പൂരപ്പാട്ടാണ് നിരവധി തവണ ഉണ്ടായിട്ടുള്ളതെന്നും. കേരള ജനത അതൊക്കെ കേട്ടതാണെന്നും പതിനാല് വയസുകാരനോട് പോലും മോശമായാണ് മുകേഷ് സംസാരിച്ചിട്ടുള്ളതെന്നും ബിന്ദു കൃഷ്ണ പറഞ്ഞു. മുകേഷിന്റെ മുൻ ഭാര്യ സരിത അദ്ദേഹത്തിന്റെ സ്ത്രീകളോടുള്ള പെരുമാറ്റത്തെ കുറിച്ച് നിരവധി തവണ വെളിപ്പെടുത്തിയിട്ടുള്ളതാണെന്നും ബിന്ദു കൃഷ്ണ പറഞ്ഞു.
മുകേഷിന്റെയും മേതിൽ ദേവിയുടെയും കുടുംബ പ്രശ്നം ഇലക്ഷൻ സമയത്ത് തന്നെ തനിക്കറിയാമായിരുന്നെന്നും എന്നാൽ കുടുംബ ജീവിതത്തെ രാഷ്ട്രീയ ആയുധമാക്കാൻ താൻ ആഗ്രഹിച്ചില്ലെന്നും ബിന്ദു കൃഷ്ണ പറഞ്ഞു. സ്ത്രീ സംരക്ഷണത്തെ കുറിച്ച് വാ തോരാതെ സംസാരിക്കുന്ന ഇടത്പക്ഷ സർക്കാർ മുകേഷിനെതിരെ കേസെടുക്കണമെന്നും ബിന്ദു കൃഷ്ണ പറഞ്ഞു.