മുഖം മൂടി ധരിച്ചെത്തിയ സംഘം തന്നെ കടന്ന് പിടിച്ചു ; ചലച്ചിത്രതാരം നികിതയ്ക്ക് നേരെ തോക്ക് ചൂണ്ടി കവർച്ച

പ്രശസ്ത ചലച്ചിത്രതാരം നികിത റാവൽ നെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി ഏഴു ലക്ഷം രൂപയും,വജ്രമോതിരവും കവർച്ച ചെയ്തു. കഴിഞ്ഞ ആഴ്ച ഡൽഹിയിൽ വെച്ചാണ് സംഭവം നടന്നത്. ഷൂട്ടിംഗ് ആവശ്യത്തിനായി ഡൽഹിയിലെ ആന്റിയുടെ വീട്ടിൽ താമസിക്കുന്ന താരം ഷൂട്ടിങ് കഴിഞ്ഞ് വീട്ടിലേക്ക് നടന്ന് വരുന്ന സമയത്താണ് കവർച്ച സംഘം തോക്ക് ചൂണ്ടി കവർച്ച നടത്തിയത്.

ഡൽഹിയിലെ സൃഷ്ടി നഗറിലെ ആന്റിയുടെ വീട്ടിലേക്ക് കാറിൽ നിന്നും ഇറങ്ങി നടക്കുന്നതിനിടെ മുഖം മൂടി ധരിച്ചെത്തിയ സംഘം തന്നെ കടന്ന് പിടിച്ചു അതിൽ ഒരാൾ തന്റെ നേർക്ക് തോക്ക് ചൂണ്ടി പണം ആവശ്യപ്പെട്ടു. ബാഗിലുണ്ടായിരുന്ന ഏഴ് ലക്ഷം രൂപ അവർ തട്ടിയെടുത്തു. കൂടാതെ താൻ ധരിച്ചിരുന്ന ആഭരങ്ങങ്ങളും വജ്രമോതിരവും അവർ ബലം പ്രയോഗിച്ച് ഊരിയെടുത്തതായും താരം നൽകിയ പരാതിയിൽ പറയുന്നു.

  ജൂഡ് ആന്റണി ജോസഫിനെതിരെ മോശം പരാമർശം ; മാപ്പ് പറഞ്ഞ് മമ്മുട്ടി

Latest news
POPPULAR NEWS