മുഖത്തേക്ക് നോക്കാൻ പറയുമ്പോൾ നാണം കൊണ്ട് താഴേക്ക് മാത്രമാണ് നോക്കിയിരുന്നത് ; കാവ്യാമാധവനെ കുറിച്ച് കമൽ

ഉണ്ണികളേ ഒരു കഥപറയാം,കാക്കോത്തിക്കാവിലെ അപ്പുപ്പൻ താടികൾ, പെരുവണ്ണാപുരത്തെ വിശേഷങ്ങൾ, തൂവൽ സ്പർശം തുടങ്ങി ഒരുപിടി നല്ല സിനിമകൾ മലയാളികൾക്ക് സമ്മാനിച്ച ചുരുക്കം ചില സംവിധായകരിൽ ഒരാളാണ് കമൽ. മോഹൻലാൽ, ഉർവശി എന്നിവരെ കേന്ദ കഥാപാത്രമാക്കി 1986ൽ പുറത്തിറങ്ങിയ മിഴിനീർപൂവുകൾ ആണ് അദ്ദേഹത്തിന്റെ ആദ്യ സിനിമ.

തന്റെ ചില പഴയകാല സിനിമ ഓർമ്മകൾ പ്രേക്ഷകരുമായി പങ്കുവെച്ചിരിക്കുകയാണ് കമൽ ഇപ്പോൾ. കാവ്യാമാധവനെക്കുറിച്ചുള്ള ഒരു വെളിപ്പെടുത്തൽ ആണ് ഇപ്പോൾ നടത്തിയിരിക്കുന്നത്. കാവ്യാമാധവൻ ബാലതാരമായി അഭിനയിച്ച പൂക്കാലം വരവായി എന്ന സിനിമക്ക് വേണ്ടിയുള്ള ഓഡിഷൻ സമയത്തെ ഒരു രസകരമായ സംഭവത്തെ കുറിച്ചാണ് പറയുന്നത്. കമലിന്റെ വാക്കുകൾ ഇങ്ങനെ…. പൂക്കാലം വരവായി സിനിമയുടെ ഇന്റർവ്യൂ സമയത്ത് കാവ്യ എന്നല്ലേ പേര് ചോദിച്ചപ്പോൾ കാവ്യാമാധവൻ എന്നു ചെറിയ കുട്ടി ആയിരുന്നപ്പോൾ തന്നെ കാവ്യ മറുപടി പറഞ്ഞിരുന്നു.

Also Read  തനിക്ക് ഏറെ സുഖകരമായ വസ്ത്രം ; ഭർത്താവിന്റെ ടീ ഷർട്ട് ധരിച്ച ചിത്രം പങ്കുവെച്ച് സൗഭാഗ്യ

തന്റെ മുഖത്തേക്ക് നോക്കാൻ പറയുമ്പോൾനാണം കൊണ്ട് താഴേക്ക് മാത്രമാണ് നോക്കിയിരുന്നത്. പിന്നീട് ആ നാണം കുണുങ്ങിയയായ കാവ്യയെയാണ് പൂക്കാലം വരവായി സിനിമയിൽ അഭിനയിപ്പിച്ചത് എന്നും കമൽ പറഞ്ഞു. 100ൽപ്പരം കുട്ടികൾ പങ്കെടുത്ത ഓഡിഷനിൽ അവസരം കിട്ടാതെ പോയ ഒരു കുട്ടിയാണ് ഇന്നത്തെ സൂപ്പർ താരം ജയസൂര്യ എന്നും അദ്ദേഹം പറഞ്ഞു.