കണ്ണൂർ: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും പങ്കുണ്ടെന്ന തരത്തിൽ ഫേസ്ബുക്കിൽ ചിത്രങ്ങൾ സഹിതം പോസ്റ്റ് ചെയ്ത കോൺഗ്രസ് പ്രവർത്തകനെ നടുറോഡിൽ തല്ലിച്ചതച്ചു. ആ-ക്രമണത്തിന് പിന്നിൽ സിപിഎമ്മുകാർ ആണെന്ന് കോൺഗ്രസ് ആരോപിച്ചു. പാൽ വിതരണം നടത്തിക്കൊണ്ടിരുന്നതിനിടയിലാണ് മുൻ യൂത്ത് കോൺഗ്രസ് പ്രവർത്തകനെ ഓട്ടോയിൽ നിന്നും വലിച്ചിറക്കി മർദ്ദിച്ചത്. മട്ടന്നൂർ മണ്ഡലം യൂത്ത് കോൺഗ്രസ് മുൻ പ്രസിഡണ്ടും സാമൂഹ്യ പ്രവർത്തകനുമായ മരുതായി ക്ഷീരോൽപാദക സഹകരണ സംഘത്തിലെ പാൽ വിതരണക്കാരനായ അജിത് കുമാറിനു നേരെയാണ് ക്രൂ-രമായ മർ-ദ്ദനം നടന്നത്.
രാവിലെ ഒരു സംഘമാളുകൾ ഇയാളെ ഓട്ടോയിൽ നിന്നും വലിച്ചിറക്കി മർദിക്കുകയായിരുന്നു. അ-ക്രമികൾ മുഖത്തു ചവിട്ടുകയും ചോര വാർന്ന നിലയിലായിരുന്നു ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചത്. സംഭവത്തിന് പിന്നിൽ സിപിഎം പ്രവർത്തകരാണെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു. അ-ക്രമത്തിനെതിരെ കോൺഗ്രസ് പ്രതിഷേധിച്ചു. സ്വർണ്ണക്കടത്ത് സംബന്ധിച്ചുള്ള കാര്യം സമൂഹമാധ്യമങ്ങളിൽ കൂടി പറഞ്ഞതിനാണ് അജിത്തിന് നേരെ ആക്രമിച്ചതെന്നും അ-ക്രമത്തിൽ കൂടി ആരുടെയും വാ മൂടിക്കെട്ടാമെന്നു സിപിഎം കരുതണ്ടന്ന് ഡിസിസി വൈസ് പ്രസിഡണ്ട് മുഹമ്മദ് ബ്ലാത്തൂർ പറഞ്ഞു. സംഭവത്തെ തുടർന്ന് കണ്ടാലറിയാവുന്നവർക്കെതിരെ മട്ടന്നൂർ പോലീസ് കേസെടുത്തിട്ടുണ്ട്.