കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന് കത്തെഴുതാൻ പോലും അറിയില്ലെന്നും ഒന്നിനും കൊള്ളാത്തവനാണെന്നും കാര്യങ്ങളിൽ തീരുമാനമെടുക്കുന്നത് താനാണെന്നും പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കരൻ പറഞ്ഞിരുന്നതായി സ്വപ്നയുടെയും സരിത്തിന്റെയും മൊഴി. സ്വപ്നയും കൂട്ടരും ഒരുമിച്ചിരുന്ന മദ്യപാന സദസ്സിൽ വെച്ചാണ് ശിവശങ്കർ മുഖ്യമന്ത്രി പിണറായി വിജയനെ കുറിച്ച് ഇത്തരത്തിൽ മോശമായി സംസാരിച്ചതെന്നാണ് ഇവർ നൽകുന്ന മൊഴിയിലൂടെ മനസ്സിലാകുന്നത്.
പിണറായി വിജയൻ ഒപ്പിടുന്നത് പോലും താൻ ചൂണ്ടിക്കാണിക്കുന്നിടത്ത് ആണെന്നും എല്ലാ കാര്യങ്ങളും ചൂണ്ടി കാണിക്കുന്നതും താൻ തന്നെയാണെന്നും പണം കിട്ടിയാൽ എല്ലാ കാര്യങ്ങളും നടക്കുമെന്ന് ഉറപ്പു നൽകിയതായും പറയുന്നു.