മുഖ്യമന്ത്രിയിൽ നിന്നും പഴഞ്ചൊല്ലല്ല, ഉത്തരവാദിത്തത്തോടുള്ള മറുപടിയാണ് കേൾക്കേണ്ടതെന്ന് ഷാഫി പറമ്പിൽ

പ്രൈസ് വാട്ടർ കൂപ്പറുമായി ബന്ധപ്പെട്ടുള്ള വിഷയത്തിൽ പ്രതിപക്ഷം നടത്തിയ അഴിമതി ആരോപണത്തോട് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രതികരണത്തെ വിമർശിച്ചുകൊണ്ട് ഷാഫി പറമ്പിൽ എം എൽ എ രംഗത്ത്. ഫെയ്സ്ബുക്കിലൂടെയാണ് ഷാഫി പറമ്പിൽ വിമർശനം ഉയർത്തിയിരിക്കുന്നത്. കുറുപ്പിന്റെ പൂർണരൂപം വായിക്കാം…

“ഒരുകാര്യം ഞാൻ പ്രത്യേകം പറഞ്ഞിരുന്നു. ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് ഉറപ്പ് വേണമെന്ന്. ഇപ്പോഴും അതു തന്നെയാണ് പറയുന്നത്.ഉറപ്പ് വേണം. അല്ലാതെ ആരെങ്കിലും പറയുന്ന കേട്ട് നമ്മുടെ ആകെ ഈ വിലപ്പെട്ട സമയം പാഴാക്കാൻ ശ്രമിക്കരുത്. തെറ്റായ കാര്യങ്ങൾ ഓരോ ദിവസം പറയുക, അതിന് നിങ്ങൾ മറുപടി നൽകുക, ഇത്തരമൊരു, എന്താ പറയുക, ഒരു വൃഥാ വ്യായാമം നടക്കയാണ്.പക്ഷേ ഒരു കാര്യം ഉറപ്പിച്ചു
പറയാം ഒരു പദ്ധതിയുമായി ബന്ധപ്പെട്ടോ ഒരുതരത്തിലുമുള്ള തെറ്റായ കാര്യങ്ങൾ നടന്നിട്ടില്ല. മറ്റൊന്ന് കൂടി പറയാണ്, നടക്കുകയുമില്ല” പ്രൈസ് വാട്ടർ കൂപ്പറുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉയർത്തിയ അഴിമതിയാരോപണങ്ങളോടുള്ള മുഖ്യമന്ത്രിയുടെ പ്രതികരണമായിരുന്നു ഇത്.

  ഏഷ്യാനെറ്റിലേക്ക് വിളിച്ചപ്പോൾ വിലക്കിനെ കുറിച്ച് അറിയില്ലെന്നും ടെക്‌നിക്കൽ പ്രോബ്ലെമാണെന്നും മറുപടി

ഇനി മുഖ്യമന്ത്രി തന്നെ പറയണം ആർക്കാണ് ഉറപ്പുള്ളതെന്നും ഉറപ്പ് ഇല്ലാത്തതെന്നും. തിടുക്കപ്പെട്ട് എടുക്കുന്ന “അസാധാരണ” തീരുമാനങ്ങളെല്ലാം ഒന്നിനു പുറകെ ഒന്നായി സംശയത്തിന്റെ നിഴലിലാവുകയും ചോദ്യം ചെയ്യപ്പെടുകയും ചെയ്യുമ്പോൾ, മുഖ്യമന്ത്രിയിൽ നിന്ന് കേരളത്തിന് കേൾക്കേണ്ടത് പഴഞ്ചൊല്ലുകൾ അല്ല, ഉത്തരവാദിത്വത്തോടു കൂടിയ മറുപടികളാണ് #CMmustResign

Latest news
POPPULAR NEWS