മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രൻ ചോദ്യം ചെയ്യലിന് ഹാജരാകാത്തത് തന്ത്രമാണെന്ന് എൻഫോഴ്‌സ്‌മെന്റ്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രൻ ചോദ്യം ചെയ്യലിന് ഹാജരാകാത്തത് തന്ത്രമാണെന്ന് എൻഫോഴ്‌സ്‌മെന്റ്. രണ്ട് തവണ നോട്ടീസ് നല്കിയപ്പോഴും രവീന്ദ്രൻ ചോദ്യം ചെയ്യലിന് ഹാജരായില്ല. ആദ്യത്തെ തവണ കോവിഡ് ആണെന്ന കാരണം പറഞ്ഞ് ഒഴിവായെങ്കിലും കഴിഞ്ഞ ദിവസം വീണ്ടും എൻഫോഴ്‌സ്‌മെന്റ് നോട്ടീസ് നൽകിയിരുന്നു. രണ്ടാം തവണയും രവീന്ദ്രൻ ഹാജരായില്ല. കോവിഡ് ബാധയ്ക്ക് ശേഷം ആരോഗ്യപ്രശനങ്ങൾ ഉണ്ടെന്ന് കാണിച്ച് ആശുപത്രിയിൽ ആണെന്ന് രവീന്ദ്രൻ എൻഫോഴ്‌മെന്റിനെ അറിയിച്ചു.

Also Read  തട്ടികൊണ്ട് പോയ മൂന്ന് വയസുകാരിയെ രക്ഷിക്കാൻ ഒരു സ്റ്റോപ്പിലും നിർത്താതെ ട്രെയിൻ ഓടിച്ചു ഇന്ത്യൻ റെയിൽവേ

അതേസമയം തുടർച്ചയായി ചോദ്യം ചെയ്യലിന് ഹാജരാകാത്തത് തന്ത്രമാണെന്ന കണക്ക് കൂട്ടലിലാണ് എൻഫോഴ്‌സ്‌മെന്റ്. മുഖ്യമന്ത്രിയുടെ മുൻ പ്രൈവറ്റ് സെക്രട്ടറി ശിവശങ്കറിനെയും രവീന്ദ്രനെയും ഒപ്പമിരുത്തി ചോദ്യം ചെയ്യാനാണ് എൻഫോഴ്‌മെന്റ് ശ്രമം. ഒന്നിച്ചുള്ള ചോദ്യം ചെയ്യലിൽ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് എൻഫോഴ്‌സ്‌മെന്റ് കരുതുന്നത്.