മുഖ്യമന്ത്രിയുടെ വാർത്ത സമ്മേളനം തിങ്കളാഴ്ച മുതൽ ഓരോ ദിവസം ഇടവിട്ട്

തി​രു​വ​ന​ന്ത​പു​രം : കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തി വന്ന വാർത്ത സമ്മേളനം തിങ്കളാഴ്ച മുതൽ ആരംഭിക്കും. പ്രദിനം ഉണ്ടായിരുന്ന വാർത്ത സമ്മേളനം സ്പ്രിംഗ്ലർ വിവാദത്തിന് ശേഷം ഒന്നിടവിട്ട ദിവസങ്ങളിൽ നടത്തുമെന്ന് നേരത്തെ മുഖ്യമന്ത്രി പറഞ്ഞിരുന്നു.

മുഖ്യമന്ത്രിയുടെ ഓഫീസ് ഔദ്യോഗികമായി മാധ്യമങ്ങൾക്ക് ഈ വിവരം കൈമാറി. ഒന്നിടവിട്ട ദിവസങ്ങളിൽ തിങ്കളാഴ്ച മുതൽ മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും.