മുംബൈ: മുഖ്യമന്ത്രിയായി തുടരാൻ നരേന്ദ്രമോദിയുടെ സഹായം തേടി മഹാരാഷ്ട മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. കോവിഡ് പ്രതിസന്ധി മൂലം തിരഞ്ഞെടുപ്പ് മാറ്റിവച്ചിരുന്നു. ഇത് സംസ്ഥാനത്ത് ഭരണ പ്രതിസന്ധിക്ക് കാരണമായെന്നും സഹായിക്കണമെന്നും ഉദ്ധവ് പ്രധാനമന്ത്രിയോട് ആവിശ്യപ്പെട്ടു.
നിലവിൽ എംഎൽഎയോ നിയമസഭാ കൗൺസിൽ അംഗമോ അല്ലാത്ത ഉദ്ധവ് താക്കറെയ്ക്ക് മെയ് 28 നു മുൻപ് ഇതിൽ ഏതെങ്കിലും ഒന്നിൽ തിരഞ്ഞെടുക്കപ്പെടണം. കൊറോണ വൈറസ് പ്രതിസന്ധികാരണം തിരഞ്ഞെടുപ്പ് കമ്മീഷൻ തിരഞ്ഞെടുപ്പ് റദ്ധാക്കിയതോടെ ആ വഴി അടയുകയായിരുന്നു. ഗവര്‍ണര്‍ േക്വാട്ടയിലെ ഒഴിവില്‍ ഉദ്ധവ് താക്കറെയെ നിയമസഭ കൗണ്‍സിലിലേക്ക് നിയമിക്കാന്‍ സര്‍ക്കാര്‍ ശുപാർശ ചെയ്തെങ്കിലും ഗവർണർ തീരുമാനം എടുത്തിട്ടില്ല.
മഹാരാഷ്ട്ര സർക്കാരിന്റെ ശുപാർശ അംഗീകരിക്കാൻ ഗവർണറോട് ആവിശ്യപെടണമെന്ന അപേക്ഷയുമായാണ് ഉദ്ധവ് താക്കറെ പ്രധാനമന്ത്രിയെ സമീപിച്ചിരിക്കുന്നത്.