മുഖ്യമന്ത്രി പിണറായി വിജയന് പിറന്നാൾ ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി

ഡൽഹി: കേരള മുഖ്യമന്ത്രി പിണറായി വിജയന് പിറന്നാൾ ആശംസകൾ നേർന്നു കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻജിയ്ക്ക് പിറന്നാൾ ആശംസകൾ. അദ്ദേഹത്തിന്റെ ആരോഗ്യത്തിന് ദീർഘായുസ്സും ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകട്ടെ എന്നാണ് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചത്. പ്രധാനമന്ത്രിയെ കൂടാതെ രാഷ്ട്രപതി രാംനാഥ് കോവിന്ദും പിണറായി വിജയന് പിറന്നാൾ ആശംസകൾ നേർന്നു. കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനും പിറന്നാളാശംസകൾ നേർന്നിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ എഴുപത്തിയഞ്ചാം ജന്മദിനമാണ് ഇന്ന് ആഘോഷിക്കുന്നത്.