മുഖ്യമന്ത്രി പിണറായി വിജയന്റെ മകളും മുഹമ്മദ്‌ റിയാസും വിവാഹിതരാകുന്നു

മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയും ഡി വൈ എഫ് ഐ അഖിലേന്ത്യ പ്രസിഡന്റ് മുഹമ്മദ്‌ റിയാസും വിവാഹിതരാകുന്നു. ബാംഗ്ളൂർ ഐ ടി മേഖലയിൽ പ്രവർത്തിക്കുകയാണ് മുഖ്യമന്ത്രിയുടെ മകൾ വീണ. ഈ മാസം 15 നാണ് മുഹമ്മദ് റിയാസും വീണയും തമ്മിലുള്ള വിവാഹം നടക്കുക. എസ് എഫ് ഐ യിലൂടെ വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ കടന്ന് വന്ന മുഹമ്മദ്‌ റിയാസ് ഡി വൈ എഫ് ഐയുടെ സംസ്ഥാന നേതൃത്വവും വഹിച്ചിട്ടുണ്ട്. പിന്നീട് ദേശീയ അധ്യക്ഷ സ്ഥാനത്ത് എത്തുകയായിരുന്നു.

Also Read  ലെഗിൻസ് ധരിച്ച് സ്കൂളിലെത്തിയ അധ്യാപികയോട് പ്രധാനാധ്യാപിക മോശമായി പെരുമാറിയതായി പരാതി

ബാംഗളൂരിലെ ഐ ടി കമ്പനിയായ എക്സലോജിക് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റ് ഡയറക്ടറാണ് വീണ. മുഹമ്മദ് റിയാസിന്റെയും വീണയുടെയും രണ്ടാം വിവാഹമാണിത്. ഇരുവരുടെയും ആദ്യ വിവാഹം നേരെത്തെ വേർപ്പെടുത്തിയിരുന്നു.