മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചത് താങ്ങനായില്ല യുവാവ് ജീവനൊടുക്കി ; യുവാവിന്റെ കുടുംബത്തെ സന്ദർശിച്ച് വിങ്ങിപ്പൊട്ടി യദ്യൂരപ്പ

മംഗളൂരു : ബിഎസ് യദ്യൂരപ്പ കർണാടക മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതിനെ തുടർന്ന് മനംനൊന്ത് ആത്മഹത്യ ചെയ്ത ചാമരാജ നഗർ സ്വദേശി രവിയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച് ബിഎസ് യദ്യൂരപ്പ. രവിയുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപയും അദ്ദേഹം കൈമാറി.

കഴിഞ്ഞ തിങ്കളാഴ്ച്ച കർണാടക മുഖ്യമന്ത്രി സ്ഥാനം യാദ്യൂരപ്പ രാജിവെച്ചതിനെ തുടർന്ന് മനംനൊന്ത് രവി ആത്മഹത്യ ചെയ്യുകയായിരുന്നു. ബിഎസ് യദ്യൂരപ്പയുടെ വലിയ ആരധകനായിരുന്നു രവിയെന്ന് വീട്ടുകാർ പറഞ്ഞു. അതേസമയം രാഷ്ട്രീയത്തിൽ ഉയരച്ചകളും താഴ്ചകളും ഉണ്ടാവുമെന്നും അത് സ്വാഭാവികമാണെന്നും പാർട്ടി പ്രവർത്തകർ അതിന്റെ പേരിൽ ഇത്തരം കടുംകൈകൾ ചെയ്യരുതെന്നും വിതുമ്പികൊണ്ട് യദ്യയൂരപ്പ പറഞ്ഞു.

  ജനിതരോഗം ബാധിച്ച ഒന്നരവയസുകാരൻ മുഹമ്മദിനും കുടുംബത്തിനും ആശ്വാസമേകി കേന്ദ്രസർക്കാർ ഉത്തരവ്

Latest news
POPPULAR NEWS