മുട്ട പൊരിക്കുന്നതിനിടയിൽ വിറകടുപ്പിൽ നിന്നും തീ പടർന്നു ; പൊള്ളലേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന വിദ്യാർത്ഥിനി മരിച്ചു

കൊടുവായൂർ : വിറകടുപ്പിൽ നിന്നും തീപടർന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു. കൊടുവായൂർ സ്വദേശികളായ കണ്ണൻ,രതി ദമ്പതികളുടെ മകൾ വർഷ (15) ആണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് വീട്ടിലെ വിറകടുപ്പിൽ നിന്നും തീ പടർന്ന് വർഷയ്ക്ക് പൊള്ളലേറ്റത്.

ചോറുണ്ണുന്നതിനായി മുട്ട പൊരിക്കുന്നതിനിടെയാണ് അടുപ്പിൽ നിന്നും തീ പടർന്നത്. വർഷയുടെ നിലവിളികേട്ട് ഓടിയെത്തിയ അച്ഛനാണ് വെള്ളമൊഴിച്ച് തീ കെടുത്തിയത് തുടർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് മരണം സംഭവിച്ചത്. പല്ലശ്ശന വിഐഎം ഹയർസെക്കണ്ടറി സ്കൂളിലെ പ്ലസ്‌ടു വിദ്യാർത്ഥിനിയാണ് വർഷ.

  മിച്ചം വന്ന ബിരിയാണി സഹോദരന് നൽകി ; ഭർത്താവിനെ വെട്ടികൊലപ്പെടുത്തിയത് ബിരിയാണി നൽകാത്തതിനാലെന്ന് ഭാര്യ

Latest news
POPPULAR NEWS