തിരുവനന്തപുരം : സാധനം വാങ്ങാൻ കടയിൽ ചെന്ന പത്ത് വയസുകാരനെ കടയുടമ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയതായി പരാതി. കടയുടമ കടയ്ക്കാവൂർ സ്വദേശി ഷംശുദ്ധീനെതിരെയാണ് കുട്ടിയുടെ കുടുംബം പരാതി നൽകിയത്.
കടയിൽ സാധനം വാങ്ങാനായി ചെന്ന കുട്ടിക്ക് സാധനം നൽകാതെ നിർത്തിയ ശേഷം പിന്നീട് വന്നവർക്കൊക്കെ സാധനങ്ങൾ നൽകി അയക്കുകയും കുട്ടിയെ കടയുടെ അകത്തേക്ക് വിളിപ്പിച്ച ശേഷം മുണ്ടിനിടയിൽ കൂടെ കുട്ടിയുടെ കൈ പിടിച്ച് ബലമായി ലിംഗത്തിൽ സ്പർശിപ്പിക്കുകയായിരുന്നു. ലിംഗത്തിൽ സ്പർശിക്കാതെ കൈ വലിച്ച കുട്ടിയെ ഇയാൾ മർദ്ധിക്കുകയും ചെയ്തു. തല ഭിത്തിയിൽ ഇടിക്കുകയും ചെയ്തു.
പേടിച്ച് നിലവിളിച്ച് ഓടിയ കുട്ടി വീട്ടിലെത്തി വാപ്പയുടെ അടുത്ത് കാര്യം പറയുകയായിരുന്നു. തുടർന്ന് വീട്ടുകാരും നാട്ടുകാരും ചേർന്ന് ഷംസുദീനെ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് കുട്ടിയുടെ മാതാവും,പിതാവും ആവശ്യപ്പെട്ടു. ഒരു പെൺകുട്ടിയായിരുന്നെകിൽ അവൾ കൊല്ലപ്പെട്ടേനെ എന്നും കുട്ടിയുടെ മാതാവ് മാധ്യമങ്ങളോട് പറഞ്ഞു.