മുത്തൂറ്റിലെ ജീവനക്കാരിയുടെ തലയിൽ കൂടി സി.ഐ.ടി.യുക്കാർ മീൻവെള്ളം ഒഴിച്ചു

കട്ടപ്പന: മുത്തൂറ്റ് ഫിനാൻസിൽ വർക്ക്‌ ചെയ്യുന്ന യുവതിയുടെ തലയിൽ കൂടി മീൻവെള്ളം ഒഴിച്ചു സി ഐ ടി യുക്കാർ. ഇടുക്കി കട്ടപ്പനയിലെ മുത്തൂറ്റ് ബ്രാഞ്ചിലെ മാനേജരായ അനിത ഗോപാലിന്‌ നേരെയാണ് സി ഐ ടി യു പ്രവർത്തകരുടെ ഇത്തരത്തിലുള്ള അതിക്രമം നടന്നത്. ഇന്ന് രാവിലെ ഓഫീസ് തുറക്കുന്ന സമയത്താണ് ഇത്തരം ദുരനുഭവം ബ്രാഞ്ച് മാനേജർക്ക് ഉണ്ടായത്.

രാവിലെ മുതൽ ഓഫീസിന്റെ പരിസര പ്രദേശങ്ങളിൽ സി ഐ ടി യുക്കാർ ഉണ്ടായിരുന്നുവെന്നും, ഓഫീസ് തുറക്കുന്ന സമയത്ത് അതിൽ ഒരാൾ മീൻ വെള്ളം അനിതയ്ക്ക് നേരെ ഒഴിക്കുകയുമായിരുന്നു. കുറച്ചു ദിവസങ്ങളായി ഇവിടെ പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ടായിരുന്നു. തുടർന്ന് ബ്രാഞ്ചിന്പോലീസ് സംരക്ഷണം ഏർപ്പെടുത്തിയിട്ടുണ്ടായിരുന്നു.

എന്നാൽ കഴിഞ്ഞ ദിവസമാണ് പോലീസ് സംരക്ഷണം പിൻവലിച്ചത്. ഇതിനു മുൻപ് പുറത്തുനിന്നുള്ള പൂട്ട് തകരാറിലാക്കിയിരുന്നു. ഇതിനെ തുടർന്ന് അന്ന് പൂട്ട് പൊളിച്ചാണ് ഓഫീസ് തുറന്നത്.