മുരളി ഗോപി ഒളിച്ചു കടത്തിയ സംഘി രാഷ്ട്രീയം ഉണ്ണിമുകുന്ദൻ ആംബുലൻസിൽ കടത്തുന്നു ; സംവിധായകൻ സജിത്ത് ജഗദ് നന്ദൻ പറയുന്നു

ഉണ്ണിമുകുന്ദൻ ചിത്രമായ മേപ്പാടിയാൻ തീയേറ്ററിൽ വൻ വിജയമായി പ്രദർശനം തുടരുകയാണ്. കുടുംബ പ്രേക്ഷകർ നെഞ്ചിലേറ്റിയ ചിത്രത്തിനെതിരെ വിമർശനം ഉയരുന്ന സാഹചര്യത്തിൽ തന്റെ അഭിപ്രായം തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ സജിത്ത് ജഗദ് നന്ദൻ. ഫേസ് ബുക്ക് കുറിപ്പിലൂടെയാണ് സജിത്ത് ജഗദ് നന്ദൻ തന്റെ അഭിപ്രായം വ്യക്തമാക്കിയത്.

ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

മേപ്പടിയാനിൽ സേവാഭാരതിയുടെ ആംബുലൻസ് പായുന്നതിൽ അസ്വസ്ഥമാവുന്ന മതേതര പ്രേക്ഷകരെ കാണുമ്പോൾ, പത്ത് മുപ്പത് കൊല്ലം മുൻപത്തെ ഒരു ശബരിമല യാത്രയെ കുറിച്ച് ഓർത്തു. ഞാനന്ന് തീരെ ചെറിയ കുട്ടി ഒരു കുട്ടിബസ്സ് ഒക്കെ ബുക്ക് ചെയ്ത് ഒരു സംഘമായാണ് യാത്ര. എൻ്റേത് ഒരു കമ്മികുടുംബമാണ് മലയ്ക്കു പോകുന്ന വാഹനം അലങ്കരിക്കുക ഒരു ഫോട്ടോ വെയ്ക്കുക തുടങ്ങിയ സംഗതികൾ ഉണ്ട്. അച്ഛൻ ക്രിസ്തു,അയ്യപ്പൻ,അള്ളാഹ് മൂന്ന് പേരുടേം ചിത്രമുള്ള ചിഹ്നമുള്ള ഫോട്ടോ വാങ്ങിവെച്ചിരുന്നത് വണ്ടിയുടെ മുന്നിൽ വെച്ച് കെട്ടി. കൂട്ടത്തിൽ വിക്രമൻ എന്നു പറയുന്ന ആൾ പുളളി ആർ.എസ്.എസ് ആണ് ഇപ്പോൾ എന്തോ മുഖ്യ ചുമതല വഹിക്കുന്നുണ്ട്. വിക്രഅണ്ണൻ കലിപ്പ് ശബരിമലക്ക് പോവുമ്പോൾ അയ്യപ്പൻ്റെ ഫോട്ടോ മാത്രം മതി എന്നു പറഞ്ഞ് സംഗതി വഷളാവുന്നു.

രണ്ട് പക്ഷവും പിടിക്കാൻ ആളാവുന്നു ഒടുവിൽ അയ്യപ്പൻ്റെ മാത്രം ചിത്രമുള്ള ഫോട്ടോ വെച്ച് നമ്മൾ യാത്ര തുടങ്ങി. സ്വാമിയേ ശരണം പൊന്നയ്യപ്പാ ശരണം ഞങ്ങൾ വരുന്നു മലയ്ക്ക് ഈ പാപികളാം ഞങ്ങളുടെ പാപങ്ങൾ മായ്ച്ച് പരിപാലിച്ചീടണമേ എന്നു തുടങ്ങുന്നൊരു പാട്ട് ഒക്കെ പാടി അച്ഛൻ തുടക്കത്തിലെ അലമ്പ് മാറ്റി. ഈ പാട്ട് ഞാൻ അതിന് മുൻപും പിൻപും കേട്ടിട്ടില്ല എനിക്ക് വിക്രമൻ ചേട്ടനോട് ഭയങ്കര ദേഷ്യമൊക്കെ തോന്നി അച്ഛനോട് വഴക്കിട്ടതിൽ. ഇന്നാണ് ആ യാത്രയെങ്കിൽ ആ ഫോട്ടോ അഴിച്ചു മാറ്റുന്ന ആൾ ഞാനാവും ഇന്നെനിക്കറിയാം ഒരന്യമതസ്ഥനും അവരുടെ തീർത്ഥാടനത്തിന് പോവുമ്പോൾ അയ്യപ്പനെയോ മുരുകനെയോ കൂടെ കൂട്ടില്ല എന്ന്.

ഒരു നിസ്കാരപ്പായയിൽ മുട്ടു കുത്തിയിരിക്കാൻ എനിക്കൊരു മടിയില്ലെന്നും തിരിച്ചൊരു വിളക്ക് കത്തിച്ച് കൊടുത്താൽ അവർക്ക് പൊള്ളുമെന്ന് ! #മേപ്പടിയാൻ,മരയ്ക്കാർ,കാവൽ ഈ സിനിമകളെ വിമർശിച്ചത് സിനിമയും പ്രേക്ഷകനും തമ്മിലുള്ള ആസ്വാദനത്തിൻ്റെ നൂല് പൊട്ടിയത് കൊണ്ട് മാത്രമല്ല കുത്തിയ ചാപ്പകൾ പലതും വർഗീയ മൂശയിൽ ഉരുവം കൊണ്ടതാണെന്നും ഈയടുത്ത് വന്ന് വൻ വിജയം ആയ സിനിമകൾ ആണ് പറവ,സുഡാനി ഒക്കെ ആ വിജയത്തിളക്കത്തിന് വർഗീയതയുടെ വിഷം പുരട്ടാൻ സംഘടിത ശ്രമങ്ങൾ ഉണ്ടായില്ല എന്നുമോർക്കണം. മേപ്പടിയാന് ശരീരത്തിൽ മാത്രമല്ല നിലപാടുകളിലുമുണ്ട് മസിൽ ആദ്യമായി നിർമ്മിച്ച സിനിമയുടെ റിലീസിന് മുന്നേ ചോദിച്ചപ്പോൾ ഉണ്ണി അയാളുടെ നിലപാട് വ്യക്തമാക്കുന്നു. അതും വെട്ടുക്കിളികൾ വിറളി പിടിച്ചു ഊഴം കാത്ത് നിൽക്കുമ്പോൾ നഷ്ടം വരുമെന്ന് ആശങ്കപ്പെടാതെ അവനവൻ്റെ ബോധ്യങ്ങളിൽ ഉറച്ചു നിൽക്കുന്നതാണ് നിലപാട്. ഗതികേടുകളെ നിലപാടുകളായി ആഘോഷിച്ച് ശീലിക്കുമ്പോൾ ലേശം അസ്വസ്ഥത തോന്നും.
meppadiyan news

  ഉണ്ണിമുകുന്ദൻ ചതിച്ചു. പാവപ്പെട്ടവരെ ചതിക്കരുത് ; ഉണ്ണിമുകുന്ദനെതിരെ ആരോപണവുമായി ബാല

നടൻ ബാലാജി നടൻ ക്യഷ്ണകുമാറിൻ്റെ കൂടെ ഇരിക്കുമ്പോൾ നിങ്ങളും സംഘിയാണോ ?. ആണെങ്കിൽ ……? എന്നല്ല അദ്ദേഹം തിരിച്ചു പറഞ്ഞെ ? പാവമെന്തോ അപരാധം ചെയ്ത പോലെ മറുപടി പറഞ്ഞു. ശബരിമലയ്ക്ക് പോകാൻ താടി വളർത്തിയിൽ നിങ്ങൾ ഒന്നു ഇരുത്തി നോക്കിയാൽ ബാർബർ ഷോപ്പ് അവധിയായത് കൊണ്ട് താടി വളർന്ന് എന്നു പറയാൻ മാത്രം സാധുക്കളാണ് ഭൂരിഭാഗവും അത് കൊണ്ട് ദയവ് ചെയ്ത് നിങ്ങളുടെ ഉള്ളിലെ വർഗ്ഗീയ വിഷം സിനിമയിലേക്ക് വലിച്ചെറിയാതിരിക്കൂ കലയാണ് കാലാതീതമാണ് അജണ്ടകൾ കുടഞ്ഞെറിഞ്ഞാണ് സിനിമ അതിൻ്റെ ജൈത്രയാത്ര തുടരുന്നത്. നിങ്ങൾ മുടക്കിയ തുകയ്ക്കുള്ള എൻ്റെർടെയ്ൻമെൻ്റ് കിട്ടിയില്ല നിങ്ങളിലെ പ്രേക്ഷകനെ സിനിമ നിരാശപ്പെടുത്തി. നിങ്ങൾക്ക് വിമർശിക്കാം കൂവാം അത് പ്രേക്ഷകൻ്റെ പ്രിവിലേജ് ആണ്. അവിടെ അവൻ്റെ വാക്കിനാണ് വില അല്ലാതെ ഫ്രയ്മിൽ വരുന്ന കിണ്ടീം മൊന്തേം എണ്ണാനാണ് നിങ്ങൾ സിനിമ കാണുന്നതെങ്കിൽ അതിനേക്കാൾ നല്ലത് മലയാളം നന്നായി പഠിക്കുന്നതാണ്.

meppadiyan news
അക്ഷരത്തെറ്റില്ലാതെ കമൻ്റെങ്കിലും എഴുതാം മുരളിച്ചേട്ടൻ (മുരളി ഗോപി ) ഒളിച്ചു കടത്തിയ സംഘി രാഷ്ട്രീയം ഉണ്ണിമുകുന്ദൻ ആംബുലൻസിൽ കടത്തുന്നു. മതേതരകേരളത്തിൻ്റെ വർഗീയ ആശങ്ക. ഒരിക്കൽക്കൂടി സുഡാനിയും പറവയും വിജയിച്ചത് സിനിമ പറഞ്ഞ വിഷയങ്ങൾ പ്രേക്ഷകന് കണക്റ്റ് ആയത് കൊണ്ടാണ്. ഒരു സാധാരണക്കാരൻ പെടുന്ന അസാധാരണ സാഹചര്യങ്ങളിലേക്ക് പ്രേക്ഷകനെയും കൂടെ കൂട്ടിയത് കൊണ്ടാണ് മേപ്പടിയാൻ വിജയിച്ചത് അല്ലാതെ സേവാഭാരതിയുടെ ആംബുലൻസ് സൈറൺ മുഴക്കി നിൻ്റെയൊക്കെ നെഞ്ചത്തോട്ട് കേറിയത് കൊണ്ടല്ല !.

Latest news
POPPULAR NEWS