മുറിഞ്ഞപുഴ പാലത്തിൽ നിന്നും മൂവാറ്റുപുഴയാറ്റിൽ ചാടിയ പെൺകുട്ടികളുടെ മൃദദേഹം കണ്ടെത്തി

വൈക്കം : ശനിയാഴ്ച രാത്രി മുറിഞ്ഞപുഴ പാലത്തിൽ നിന്നും മൂവാറ്റുപുഴയാറ്റിൽ ചാടിയ പെൺകുട്ടികളുടെ മൃദദേഹം കണ്ടെത്തി. ആലപ്പുഴ പൂച്ചാക്കലിൽ നിന്നും പെരുമ്പലത്തും നിന്നുമാണ് പെൺകുട്ടികളുടെ മൃദദേഹം കണ്ടെത്തിയത്. ശനിയാഴ്ച രാത്രി വീട് വിട്ടറങ്ങിയ പെൺകുട്ടികൾ ആറ്റിലേക്ക് ചാടുകയായിരുന്നു. ഇരുവരും ചടയമംഗലം സ്വദേശികളാണെന്ന് പോലീസ് പറയുന്നു.