മുല തുറന്നു കാണിക്കാനുള്ള അവകാശം, തുണി പൊക്കിക്കാണിക്കാനുള്ള അവകാശം, പുരുഷന്മാരെ വെറുപ്പോടെ കാണൽ, അതൊക്കെയാണ് ഫെമിനിച്ചി ; സാബുമോൻ

നിരവധി ടെലിവിഷൻ പരിപാടികളിലൂടെ ശ്രദ്ധേയനായ താരമാണ് സാബുമോൻ എന്ന് വിളിപ്പേരുള്ള സാബു അബ്ദുൽ സമദ്. ടെലിവിഷൻ പരിപാടിക്ക് പുറമെ സിനിമയിലും സാബുമോൻ മുഖം കാണിച്ചിട്ടുണ്ട്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത ബിഗ്‌ബോസ് സീസൺ ഒന്നിലെ വിജയി കൂടിയാണ് സാബുമോൻ.

നിരവധി വിവാദങ്ങളിലും സാബുമോന്റെ പേര് ഉയർന്ന് കേട്ടിട്ടുണ്ട്. ഫെമിനിസ്റ്റുകളെ കുറിച്ച് സാബുമോൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ ചർച്ചയാകുന്നത്. സാബുമോന്റെ ഫേസ്‌ബുക്ക് കുറിപ്പ് ഇങ്ങനെ. “വിദ്യാഭ്യാസം ചെയ്യാനുള്ള അവകാശം, ജോലി ചെയ്യാനുള്ള അവകാശം, ജീവിത പങ്കാളിയെ തിരഞ്ഞെടുക്കാനുള്ള അവകാശം, ജീവിക്കാനുള്ള അവകാശം, തുല്യതക്കുള്ള അവകാശം, അതൊക്കെയാണ് ഫെമിനിസം. മുല തുറന്നു കാണിക്കാനുള്ള അവകാശം, തുണി പൊക്കിക്കാണിക്കാനുള്ള അവകാശം, പുരുഷന്മാരെ വെറുപ്പോടെ കാണൽ, അതൊക്കെയാണ് ഫെമിനിച്ചി. ഫെമിനിസ്റ്റ് ആകൂ, ഫെമിനിച്ചി ആകല്ലെ.”

Also Read  ഇത് സുകുമാരൻ ; ഹെലൻ ചിത്രത്തിലെ എലിയുമായി അന്ന ബെൻ