മുസ്ലിം ആയതിനാലും ഭർത്താവ് കൂടെയില്ലാത്തതിനാലും കൊച്ചിയിൽ ഫ്ലാറ്റ് നിഷേധിക്കുന്നു ; പരാതിയുമായി സംവിധായക

മുസ്ലിം ആയതിനാലും ഭർത്താവ് കൂടെയില്ലാത്തതിനാലും കൊച്ചിയിൽ ഫ്ലാറ്റ് ലഭിക്കുന്നില്ലെന്ന പരാതിയുമായി സംവിധായകയും നിർമ്മാതാവുമായ രതീന. കൂടാതെ സിനിമയിലാണ് ജോലി എന്ന് പറഞ്ഞും ഫ്ലാറ്റ് നിഷേധിക്കുകയാണെന്ന് രതീന പറയുന്നു. ഫ്ലാറ്റ് അന്വേഷിച്ച് പോയപ്പോൾ ഉണ്ടായ അനുഭവമാണ് രതീന ഫേസ്‌ബുക്ക് കുറിപ്പിലൂടെ പങ്കുവെച്ചിരിക്കുന്നത്.

മമ്മുട്ടിയും പാർവതി തിരുവൊത്തതും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന പുഴുവിന്റെ സംവിധായകയാണ് രതീന. ചലച്ചിത്ര നിർമാണ രംഗത്ത് സജീവമായ രതീന ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് പുഴു. ആസിഡ് ആക്രമണത്തിന് ഇരയായ യുവതിയുടെ കഥപറഞ്ഞ ഉയരെ എന്ന പാർവ്വതി തിരുവോത്തിന്റെ ചിത്രത്തിന്റെ നിർമാണത്തിൽ പങ്കാളിയായിരുന്നു.

രതീന ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പിന്റെ പൂർണ രൂപം :

“റത്തീന ന്ന് പറയുമ്പോ??”
“പറയുമ്പോ? ” മുസ്ലിം അല്ലല്ലോ ല്ലേ?? ”
“യെസ് ആണ്…’ ” ഓ, അപ്പൊ ബുദ്ധിമുട്ടായിരിക്കും മാഡം!”
കൊച്ചിയിൽ വാടകയ്ക്കു ഫ്ലാറ്റ് അന്വേഷിച്ചു നടപ്പാണ്. മുൻപും ഇത് അനുഭവിച്ചിട്ടുള്ളതാണ്.. ഒട്ടും പുതുമ തോന്നിയില്ല. ഇത്തവണ പുതുമ തോന്നിയത് ഏഴു വയസ്സിനു താഴെ പ്രായമുള്ള കുഞ്ഞുങ്ങൾ പാടില്ല എന്ന് പറഞ്ഞപ്പോഴാ.. അവര് വീടിന്റെ കഴുക്കോൽ ഇളക്കുമാരിക്കും! പിന്നെ സ്ഥിരം ഫ്രഷ് ഐറ്റംസ് ഭർത്താവ് കൂടെ ഇല്ലേൽ നഹി നഹി. സിനിമായോ, നോ നെവർ
അപ്പോപിന്നെ മേൽ പറഞ്ഞ എല്ലാം കൃത്യമായി തികഞ്ഞ എനിക്കോ?! .. “ബാ.. പോവാം ….”

  ഉണ്ണിമുകുന്ദൻ ചതിച്ചു. പാവപ്പെട്ടവരെ ചതിക്കരുത് ; ഉണ്ണിമുകുന്ദനെതിരെ ആരോപണവുമായി ബാല

Not All Men ന്ന് പറയുന്ന പോലെ Not all landlords എന്ന് പറഞ്ഞു നമ്മക്ക് ആശ്വസിക്കാം…

Latest news
POPPULAR NEWS