Saturday, May 25, 2024
-Advertisements-
KERALA NEWSമുസ്ലിം ട്രോഫി നേടാനായി ഭരണപക്ഷവും പ്രതിപക്ഷവും പൗരത്വ ഫുട്ബോൾ കളിക്കുകയാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ

മുസ്ലിം ട്രോഫി നേടാനായി ഭരണപക്ഷവും പ്രതിപക്ഷവും പൗരത്വ ഫുട്ബോൾ കളിക്കുകയാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ

chanakya news
-Advertisements-

പൗരത്വ ഭേദഗതി നിയത്തിന്റെ പേര് പറഞ്ഞുകൊണ്ട് മുസ്ലിം ട്രോഫി കരസ്ഥമാക്കാനുള്ള ഓട്ടത്തിലാണ് ഭരണപക്ഷവും പ്രതിപക്ഷവുമെന്നു കേന്ദ്രമന്ത്രി വി മുരളീധരൻ. ഇതിനായി ഇരുകൂട്ടരും പൊരിഞ്ഞ പോരാട്ടമാണ്. അത് നിയമസഭയിലും അരങ്ങേറി. ടീം ചെന്നിത്തല മുന്നേറ്റം നടത്തിയെങ്കിലും ഗോൾ നേടാനായില്ല, ടീം പിണറായി മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപനം അതേപടി ഗവർണറെ കൊണ്ട് വായിപ്പിച്ചു ഒരു ഗോളിന് മുന്നിലെത്തി. കൂടാതെ സിപിഎം നടത്തിയ മനുഷ്യ ശൃംഖലയിൽ മുസ്ലിംലീഗുകാരെ വരെ അണിനിരത്തി പിണറായി വിജയൻ കോൺഗ്രസിനെ നിലം പരിശാക്കിയെന്നും, തുടങ്ങിയ കഥകൾ നിറത്തികൊണ്ട് ഭരണപക്ഷത്തേയും പ്രതിപക്ഷത്തെയും പിണറായിയെയും ചെന്നിത്തലയെയും ഒന്നടങ്കം ട്രോളികൊണ്ട് കേന്ദ്രമന്ത്രി വി മുരളീധരൻ രംഗത്ത്.

വി മുരളീധരന്റെ ഫേസ്ബുക്ക്‌ കുറിപ്പ് വായിക്കാം

പൗരത്വ നിയമ ഭേദഗതിക്കെതിരെയെന്ന പേരിൽ മുസ്ലീം വോട്ടുറപ്പിക്കാനുള്ള ഫുട്ബോൾ കളിയിൽ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള വാശിയേറിയ പോരാട്ടം ഇന്ന് നിയമസഭയ്ക്ക് അകത്തും അരങ്ങേറി. അനവധി മുന്നേറ്റ ശ്രമങ്ങൾ നടത്തിയെങ്കിലും ടീം ചെന്നിത്തല പതിവുപോലെ ഒന്നും ഗോളാക്കിയില്ല. ടീം പിണറായി ആകട്ടെ മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപന പ്രസംഗം അതേപടി ഗവർണറെ കൊണ്ട് വായിപ്പിച്ച് മുസ്ലീം ട്രോഫി പൗരത്വ ഫുട്ബോളിൽ ഒരു ഗോളിന് മുന്നിലെത്തി. ഇന്ന് നയപ്രഖ്യാപന പ്രസംഗത്തിൽ പൗരത്വ നിയമ ഭേദഗതിയെ വിമർശിക്കുന്ന പതിനെട്ടാം ഖണ്ഡിക ഗവർണർ വായിക്കാതെ വിടുമെന്ന് കരുതിയ ടീം ചെന്നിത്തലയുടെ ഗോൾ പോസ്റ്റിലേക്കാണ്, കത്തയച്ചും കെഞ്ചിപ്പറഞ്ഞും ടീം പിണറായി ഒരുക്കിയ തകർപ്പൻ ഹെഡർ പറന്നിറങ്ങിയത്. പക്ഷേ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തന്റെ വിയോജിപ്പ് വൃത്തിയായി നിയമസഭയിലും പറഞ്ഞു. മുഖ്യമന്ത്രിയെ ബഹുമാനിക്കുന്നുവെന്നും തന്റെ ഭരണഘടനാ ബാധ്യത നിറവേറ്റുന്നുവെന്നും പറഞ്ഞ് ഗവർണർ പതിനെട്ടാം ഖണ്ഡികയെ സ്വന്തം അഭിപ്രായവും നയവുമായി ഏറ്റെടുക്കാതെ വായിച്ചു വിട്ടത് ടീം പിണറായിയുടെ വിജയഗോളിന്റെ തിളക്കം കുറച്ചെന്നാണ് ഗാലറിയിലുയർന്ന അഭിപ്രായം.

ശൃംഖലയിൽ പങ്കെടുക്കാൻ മുസ്ലീം ലീഗിൽ നിന്നു വരെ ആളെയിറക്കിയ പിണറായി വിജയൻ യുഡിഎഫിനെ ഇങ്ങനെ നിലംപരിശാക്കരുതായിരുന്നു എന്നാണ് എനിക്ക് പറയാനുള്ളത്. പൗരത്വ പ്രക്ഷോഭത്തിന് പിണറായി വിളിച്ചയുടൻ ഓടി വന്ന് പാളയത്ത് സമരപ്പന്തലിൽ ഒന്നിച്ചിരുന്ന ചെന്നിത്തല കൊണ്ടുവന്ന ഗവർണറെ തിരിച്ചുവിളിക്കണമെന്ന പ്രമേയമെങ്കിലും പരിഗണിച്ചുകൂടായിരുന്നോ? മുസ്ളീം ട്രോഫി മത്സരമാണെന്ന് എനിക്ക് അറിയാഞ്ഞിട്ടല്ല, എന്നാലും ഒരു വിഷമം, നിങ്ങൾ കൂട്ടുകാർ ഗോൾ പോസ്റ്റിൽ തുരുതുരാ സെൽഫ്ഗോളടിക്കുന്നത് കാണുമ്പോൾ. അതോ ഇനി ഈ പൗരത്വ പ്രക്ഷോഭത്തിൽ കേരളം ഒറ്റക്കെട്ടാണെന്ന് പറഞ്ഞതൊക്കെ പുളുവായിരുന്നോ? ഒരു കാര്യം പറയാൻ മറന്നു. ഗവർണറെ നിയമസഭയിൽ കടക്കാൻ പോലും അനുവദിക്കില്ലെന്ന് പറഞ്ഞ് വഴിയിൽ തടഞ്ഞും പ്ലക്കാർഡുയർത്തി സഭയിൽ നിലത്തു കിടന്നും ടീം ചെന്നിത്തലയുടെ മധ്യനിരയുടെ പ്രകടനം ഗംഭീരമായിരുന്നു. പക്ഷേ ടീം പിണറായിയുടെ വാച്ച് ആൻഡ് വാർഡ് അവരെ പിടിച്ചു കെട്ടിക്കളഞ്ഞില്ലേ. പോട്ടെ, സാരമില്ല. അടുത്ത മുസ്ലിം ട്രോഫി പൗരത്വ ഫുട്ബോൾ മത്സരവേദിയിൽ നോക്കാം. ഒരു പെനാൽറ്റി കിക്കെങ്കിലും ഗോളാക്കാൻ ടീം പിണറായി സമ്മതിക്കാതിരിക്കില്ല!

പൗരത്വ നിയമ ഭേദഗതിക്കെതിരെയെന്ന പേരിൽ മുസ്ലീം വോട്ടുറപ്പിക്കാനുള്ള ഫുട്ബോൾ കളിയിൽ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള…

V Muraleedharan यांनी वर पोस्ट केले बुधवार, २९ जानेवारी, २०२०

-Advertisements-