ന്യുഡൽഹി : മുസ്ലിം പള്ളിയിൽ വെച്ച് പന്ത്രണ്ട് വയസുകാരിയെ പീഡിപ്പിച്ചതായി പരാതി. ഡൽഹിയിലെ പള്ളിയിൽ വെച്ചാണ് പെൺകുട്ടി പീഡനത്തിന് ഇരയായത്. പള്ളിയിലെ മതപണ്ഡിതനായ 48 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. രാജസ്ഥാൻ സ്വദേശിയാണ് അറസ്റ്റിലായത്. കഴിഞ്ഞ ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്.
A 47-year-old cleric has been arrested on the charge of sexually molesting a 10-year-old girl inside a mosque in Delhi. The incident took place on Sunday: Delhi Police
— ANI (@ANI) June 1, 2021
വെള്ളമെടുക്കാനായി പള്ളിയിൽ പ്രവേശിച്ച പെൺകുട്ടിയെ മതപണ്ഡിതൻ പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് വീട്ടിലെത്തിയ പെൺകുട്ടി വിവരം മാതാപിതാക്കളെ അറിയിക്കുകയായിരുന്നു. തുടർന്ന് മാതാപിതാക്കൾ പോലീസിൽ പരാതിപ്പെടുകയായിരുന്നു. പോക്സോ വകുപ്പുകൾ ചേർത്താണ് മതപണ്ഡിതനെ പോലീസ് അറസ്റ്റ് ചെയ്തത്.