തിരുവനന്തപുരം: കേന്ദ്രസർക്കാർ നടപ്പാക്കിയ പൗരത്വ ഭേദഗതി നിയമം മൂലം രാജ്യത്തെ മുസ്ലിം വിഭാഗത്തിന്റെ പൗരത്വം നഷ്ടപ്പെടുമെന്നു പറയുന്ന ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും മറുപടി നൽകികൊണ്ട് പി സി ജോർജ്. മുസ്ലിം ഭൂരിപക്ഷമുള്ള ഈരാറ്റുപേട്ടയിൽ നിന്നാണ് ഞാൻ വരുന്നതെന്നും എന്റെ നാട്ടിലെ ഏതെങ്കിലും ഒരാൾക്ക് പൗരത്വ നിയമത്തിന്റെ പേരിൽ പൗരത്വം നഷ്ടപ്പെടുകയാണെങ്കിൽ അവർക്ക് പൗരത്വം വാങ്ങി കൊടുക്കാൻ എവിടെ വരെയും പോയി ചോദിക്കാനുള്ള ധൈര്യം തനിക്കുണ്ടെന്നും പി സി ജോർജ് പറഞ്ഞു.
കേരളത്തിലെ പ്രതിപക്ഷവും ഭരണപക്ഷവും നിയമം നടപ്പാക്കുന്നത് മൂലം പൗരത്വം നഷ്ടപ്പെടുമെന്ന് പറഞ്ഞുകൊണ്ട് ജനങ്ങളിൽ അനാവശ്യ ഭീതി പരത്തുകയാണെന്നും നിയമസഭയിൽ നടന്ന പ്രസംഗത്തിൽ അദ്ദേഹം വ്യക്തമാക്കി.