എറണാകുളം : ഇന്നലെ സംഘപരിവാർ സംഘടന എന്ന പേരിൽ രൂപീകരിച്ച മുസ്ലീം രാഷ്ട്രീയ മഞ്ചുമായി സംഘപരിവാർ സംഘടനകൾക്ക് ബന്ധമില്ലെന്ന് കേസരി ചീഫ് എഡിറ്ററും ആർഎസ്എസ് പ്രാന്ത സഹ പ്രചാർ പ്രമുഖ് ആയ എൻ ആർ മധു വ്യക്തമാക്കി. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഈ കാര്യം വ്യക്തമാക്കിയത്. മുസ്ലീം മഞ്ച് സംഘപരിവാറിന്റെ മറ്റൊരു സംഘടന ആണെന്ന് ചില വ്യാജ ഓൺലൈൻ ചാനലുകൾ വാർത്ത നൽകിയിരുന്നു അതിനെ തുടർന്ന് തെറ്റിദ്ധാരണ മാറ്റാൻ വേണ്ടിയാണ് തന്റെ പോസ്റ്റ് എന്നും എൻ ആർ മധു വ്യക്തമാക്കി.
എൻ ആർ മധുവിന്റെ പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ:
ഇന്നലെ എറണാകുളത്ത് രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ പരിവാർ സംഘടന എന്നപേരിൽരൂപീകരിച്ചുഎന്ന് പറയപ്പെടുന്ന മുസ്ലീംരാഷ്ട്രീയ മഞ്ചുമായി രാഷ്ട്രീയ സ്വയം സേവക സംഘത്തിന് യാതൊരു ബന്ധവുമില്ല എന്ന് അറിയിക്കട്ടെ.സംഘപ്രവർത്തകരോ മാധ്യമങ്ങളോ തെറ്റിദ്ധരിക്കാതിരിക്കാൻ വേണ്ടിയാണ്ഇത്തരമൊരു അറിയിപ്പ് നല്കുന്നത്.
ഡോ.എൻ. ആർ. മധു-
പ്രാന്ത സഹ പ്രചാർ പ്രമുഖ്
ഇന്നലെ എറണാകുളത്ത് രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ പരിവാർ സംഘടന എന്നപേരിൽരൂപീകരിച്ചുഎന്ന് പറയപ്പെടുന്ന മുസ്ലീംരാഷ്ട്രീയ…
N R Madhu Meenachil यांनी वर पोस्ट केले बुधवार, ५ फेब्रुवारी, २०२०