മുസ്‌ലിം ആരാധന കേന്ദ്രമായ മക്ക വിജനം ; വിശ്വാസികൾ ഭയന്ന് പിന്മാറുന്നു

ലോകത്തിലെ പ്രശസ്ത മുസ്‌ലിം ആരാധന കേന്ദ്രമായ മക്കയിലേക്ക് വിശ്വാസികൾ പോകാൻ ഭയപ്പെടുന്നതായി റിപ്പോർട്ട്. കൊറോണ പടരുമെന്നുള്ള ഭയമാണ് വിശ്വാസികളെ മക്കയിൽ നിന്നും അകറ്റുന്നത്. സൗദി അറേബ്യാ നേരത്തെ വിദേശികളെ വിലക്കിയിരുന്നു. എന്നാൽ കൊറോണ പടരുന്ന സാഹചര്യത്തിൽ മക്കയിലേക്കുള്ള സ്വദേശി വിശ്വാസികളെയും സൗദി അറേബ്യാ ഇപ്പോൾ വിലക്കിയിരിക്കുകയാണ്.

Also Read  ജമ്മുകാശ്മീരിൽ സൈന്യവും ഭീ-കരരും തമ്മിൽ ഏറ്റുമുട്ടൽ: രണ്ട് ഭീകരരെ വ-ധിച്ചു

ഈ വര്ഷം ജൂലൈ ആഗസ്റ്റ് മാസങ്ങളിലാണ് ഹജ്ജ് തീർത്ഥാടനം ആരംഭിക്കുന്നത് ആ സമയത്താണ് ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെടുന്നതും. എന്നാൽ ഉംറ തീർത്ഥാടനം വര്ഷം മുഴുവൻ നടക്കുന്നതിനാൽ ഇതുവരെ മക്കയിൽ ആളൊഴിഞ്ഞ സാഹചര്യം ഉണ്ടായിട്ടില്ല. ആദ്യമായാണ് മക്ക ഇത്തരത്തിൽ സന്ദർശകർ ഇല്ലാതെ സൂന്യമാകുന്നത്.