മുസ്‌ലീം പള്ളിയിൽ പെൺവാണിഭം നടത്തിയ പള്ളി നടത്തിപ്പുകാരൻ അറസ്റ്റിൽ

കുട്ടികൾ ഉണ്ടാകാത്തവർക്ക് ചികിത്സ നൽകാമെന്ന വ്യാജേന സ്ത്രീകളെ ആരാധനാലയത്തിൽ വിളിച്ചു വരുത്തി ലൈംഗികമായി പീഡിപ്പിച്ചിരുന്ന പള്ളി നടത്തിപ്പുകാരനായ ബാബ എന്ന നാസിറിനെ പോലീസ് പിടികൂടി. ഉത്തർപ്രദേശ് ഹുസൈനബാദിൽ താക്കൂർ ഗംജിലാണ് സംഭവം. ഇയാളെക്കുറിച്ചു നേരത്തെ തന്നെ നാട്ടുകാർക്കും സ്ത്രീകൾക്കും പരാതിയുണ്ടായിരുന്നു.

സംശയം തോന്നിയ നാട്ടുകാർ പള്ളിയോട് ചേർന്ന മുറിയിൽ പരിശോധന നടത്തിയപ്പോൾ ഇയാൾ വിളിച്ചു വരുത്തിയ സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കുന്നതാണ് കണ്ടത് നാട്ടുകാരിൽ ചിലർ ഇത് ഫോണിൽ പകർത്തുകയും ഇയാളെ കയ്യോടെ പിടിച്ചു പോലീസിൽ ഏല്പിക്കുകയും ചെയ്തു. വിശ്വാസ വഞ്ചന, പീഡനം എന്നിവയാണ് ഇയ്ക്കുമേൽ ചുമത്തിയുടെ കുറ്റങ്ങൾ. ഇതിന്റെ മറവിൽ ഇയാൾ പെൺവാണിഭം നടത്തിയിരുന്നതായും പോലീസിന് തെളിവ് ലഭിച്ചു. കൂടാതെ ചികിത്സയ്ക്കായി വരുന്നവരിൽ നിന്ന് വൻതുക ഫീസായി ഇയാൾ വാങ്ങിയിരുന്നു.