മുൻ കേരള ടെന്നീസ് താരത്തെ ദുബായിലെ താമസ സ്ഥലത്ത് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. എളമക്കര സ്വാദേശിനിയായ തൻവി ഭട്ട് (21) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ടെന്നീസിൽ പതിനാല് വയസിന് താഴെയുള്ളവരുടെ ഏഷ്യൻ സീരിസ് പെൺകുട്ടികളുടെ വിഭാഗത്തിൽ കേരളത്തിന് വേണ്ടി ഒന്നാംസ്ഥാനം നേടിയിരുന്നു.
ദേശിയ സംസ്ഥാന കായിക മത്സരങ്ങളിൽ നിരവധി തവണ കേരളത്തെ പ്രതിനിധീകരിച്ച് മെഡൽ നേടിയ തൻവി പരിക്കേറ്റതിനെ തുടർന്ന് ടെന്നീസിൽ നിന്ന് മാറി നിൽക്കുകയായിരുന്നു. മുട്ടിനേറ്റ പരിക്ക് നട്ടെല്ലിനെ കൂടി ബാധിച്ചതോടെയാണ് തൻവി ടെന്നീസ് ഉപേക്ഷിച്ചത്. ടെന്നീസിൽ നിന്നുള്ള പിന്മാറ്റത്തെ തുടർന്ന് മാനസിക ബുദ്ധിമുട്ട് നേരിട്ടതായും പറയുന്നു.