Advertisements

മുൻ ഡിജിപി സെൻകുമാറിന്‍റെ പരാതിയെ തുടർന്ന് രണ്ട് മാധ്യമപ്രവർത്തകർക്കെതിരെ നടപടിയെടുത്തു പോലീസ്

തിരുവനന്തപുരം: മുൻ ഡിജിപി ടിപി സെൻകുമാറിന്‍റെ പരാതിയെതുടർന്ന് മാധ്യമ പ്രവർത്തകർക്കെതിരെ കേസെടുത്തു പോലീസ്. തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ വച്ച് തന്നോട് അപമര്യാദയായി മാധ്യമപ്രവർത്തകർ പെരുമാറിയെന്ന് ചൂണ്ടിക്കാട്ടി ടി പി സെൻകുമാർ പോലീസിൽ പരാതി നൽകിയിരുന്നു. പരാതിയെ തുടർന്നാണ് പോലീസ് മാധ്യമ പ്രവർത്തകർക്കെതിരെ നടപടി സ്വീകരിച്ചത്. മാധ്യമപ്രവർത്തകരായ കടവിൽ റഷീദ്, പി ജി സുരേഷ് കുമാർ എന്നിവർക്കെതിരെയാണ് നടപടി സ്വീകരിച്ചത്.

Advertisements

ഗൂഢാലോചന കുറ്റം ചുമത്തിയാണ് ഇരുവർക്കുമെതിരെ കേസെടുത്തിരിക്കുന്നത്. മാധ്യമപ്രവർത്തകനായ കടവിൽ റഷീദ് തനിക്കെതിരെ ടി പി സെൻകുമാർ അപമര്യാദയായി പെരുമാറിയെന്ന് ചൂണ്ടിക്കാട്ടി പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ പ്രസ്ക്ലബ്ബിൽ നടന്ന സംഭവത്തെക്കുറിച്ച് വിവരിച്ചുകൊണ്ട് ടി പി സെൻകുമാർ കഴിഞ്ഞദിവസം ഫേസ്ബുക്കിൽ കുറുപ്പ് എഴുതിയിരുന്നു. പ്രസ് ക്ലബ്ബിലെ വീഡിയോ ദൃശ്യങ്ങളും ഓഡിയോ ദൃശ്യങ്ങളും പരിശോധിച്ചാൽ മനസ്സിലാകും ആരാണ് അവിടെ പ്രശ്നങ്ങൾ സൃഷ്ടിച്ചതെന്നും അദ്ദേഹം പറഞ്ഞു.

സെൻകുമാർ സംസാരിക്കുന്നതിനിടയിൽ ക്യാമറ കാരുടെ ഇടയിൽ നിന്നും ഒരാൾ രമേശ് ചെന്നിത്തല പറഞ്ഞതിനെ പറ്റി ഉത്തരം പറയണമെന്ന് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഈ പത്രസമ്മേളനം അതിനെപ്പറ്റി അല്ലെന്നും ഇത് എസ്എൻഡിപിയെ സംബന്ധിച്ചുള്ളതാണെന്നും എന്നാൽ വീണ്ടും വീണ്ടും ആ വ്യക്തി ശബ്ദമുയർത്തി കാര്യം ചോദിക്കുകയായിരുന്നുവെന്നും, പത്രപ്രവർത്തകർ പാലിക്കേണ്ട മര്യാദകൾ അയാൾ പാലിച്ചില്ലെന്നും പത്രസമ്മേളനം തടസ്സപ്പെടുത്താനുള്ള അയാൾ ശ്രമിച്ചതെന്നും സെൻകുമാർ വ്യക്തമാക്കിയിരുന്നു.

Advertisements

- Advertisement -
Latest news
POPPULAR NEWS