മുൻ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച്‌ പാകിസ്ഥാന്റെ നടപടി

ഇസ്ളാമാബാദ്: മുൻ പാക് പ്രധാനമന്ത്രിയായ നവാസ് ഷെരീഫിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച്‌ പാകിസ്ഥാന്റെ നടപടി. നിലവിൽ നവാസ് ഷെരീഫ് സർക്കാരിന്റെ പ്രത്യേക അനുമതിയോടുകൂടി ലണ്ടനിൽ ചികിത്സയിൽ കഴിയുകയാണ്. ഡിസംബർ മാസം അവസാനത്തോടുകൂടി ഈ കാലാവധി അവസാനിക്കുകയും ചെയ്തിരുന്നു.

കോവിഡ് മഹാമാരിയെ തുടർന്ന് രാജ്യം വിട്ടുപുറത്തു പോകരുതെന്ന ഡോക്ടറുടെ നിർദ്ദേശം രേഖാമൂലം നവാസ് ഷെരീഫ് കോടതിയെ അറിയിച്ചെങ്കിലും ലണ്ടൻ തെരുവുകളിലൂടെ മകൻ ഹസനൊപ്പം സഞ്ചരിക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ചിത്രം വൈറലായതിനെ തുടർന്ന് നവാസ് ഷെരീഫിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കാൻ പാകിസ്ഥാൻ തീരുമാനം കൈക്കൊള്ളുക യായിരുന്നു. നവാസ് ഷെരീഫിനെ പാകിസ്ഥാന് കൈമാറുന്നതിനായി ബ്രിട്ടീഷ് സർക്കാരിനോട് അപേക്ഷിക്കുമെന്ന് പാക് വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

Also Read  ഐക്യരാഷ്ട്രസഭയുടെ 75 സമ്മേളനത്തിൽ പ്രധാനമന്ത്രി വർച്വൽ സംവിധാനത്തിലൂടെ മുഖ്യപ്രഭാഷണം നടത്തും