മുൻ സി ബി ഐ തലവനും, മണിപ്പുർ നാഗാലാ‌ൻഡ് സംസ്ഥാനങ്ങളുടെ ഗവർണറുമായിരുന്ന അശ്വിനി കുമാറിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

മുൻ സി ബി ഐ തലവനും, മണിപ്പുർ നാഗാലാ‌ൻഡ് സംസ്ഥാനങ്ങളുടെ ഗവർണറുമായിരുന്ന അശ്വിനി കുമാറിനെ അദ്ദേഹത്തിന്റെ സ്വവസതിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കടുത്ത മാനസിക സമ്മർദ്ദമാണ് ആത്മഹത്യക്ക് കാരണമെന്ന് ബന്ധുക്കൾ വ്യക്തമാക്കി. മൃതദേഹത്തിനരികിൽ നിന്ന് ഒരു ആത്മഹത്യ കുറിപ്പും പോലീസ് കണ്ടെടുത്തു. 2013 വർഷത്തിൽ മണിപ്പൂർ ഗവർണർ ആയിരുന്ന അദ്ദേഹം 2014ൽ നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വരുന്നത് വരെ നാഗാലാ‌ൻഡ് ഗവർണർ ആയും പ്രവർത്തിച്ചു.

2008 മുതൽ 2010 വരെ സി ബി ഐ ഡയറക്ടർ ആയിരുന്ന സമയത്ത് പ്രമാദമായ ആരുഷി -ഹേംരാജ് കൊലക്കേസ്, കൂടാതെ ഗുജറാത്ത്‌ ഷൊറാബുദ്ദീന്‍ ഷേഖ് വ്യാജ ഏറ്റുമുട്ടല്‍ കേസിൽ അമിത്ഷായെ അറസ്റ്റ് ചെയ്തത് ഉൾപ്പെടെ നിരവധി കേസുകൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. 1973 ഐ എ എസ് ബാച്ചിലെ ഉദ്യോഗസ്ഥനായ അദ്ദേഹം 2006 മുതൽ 2008 വരെ ഹിമാചൽ പ്രദേശ് ഡി ജി പി ആയും പ്രവർത്തിച്ചിരുന്നു.

  പ്രളയത്തിൽ കിടപ്പാടം നഷ്ടപെട്ട 17 കുടുംബങ്ങൾക്ക് വീട് നിർമ്മിച്ച് സേവാഭാരതി ; വീടുകൾ ഇന്ന് കൈമാറും

Latest news
POPPULAR NEWS