മൂന്നാം ക്ലാസ്സ്‌ മുതൽ പതിനഞ്ചു കാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ അയൽവാസിയായ 64 കാരനെ പോലീസ് അറസ്റ്റ് ചെയ്തു

മൂന്നാം ക്ലാസ്സ്‌ മുതൽ പതിനഞ്ചു കാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ അയൽവാസിയായ 64 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. പ്ലസ് വൺ വിദ്യാർത്ഥിനിയായ പെൺകുട്ടി വയറുവേദനയെ തുടർന്ന് ആശുപത്രിയിലെത്തി പരിശോധിച്ചപ്പോഴാണ് ഗർഭിണിയാണെന്ന് മനസിലായത്. തുടർന്ന് തൊടുപുഴ വനിതാ ഹെല്പ്ലൈൻ പ്രവർത്തകർ കുട്ടിയുമായി നടത്തിയ കൗൺസിലിംഗിലാണ് അയൽവാസിയായ കഞ്ഞിക്കുഴി കൈതപ്പാറ ചെറുപറമ്പില്‍ ജോര്‍ജ് മൂന്നാം ക്ലാസ്സു മുതൽ തന്നെ പീഡിപ്പിക്കുകയും പുറത്തു പറഞ്ഞാൽ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും പെൺകുട്ടി പറഞ്ഞത്.

കഞ്ഞിക്കുഴി സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ മാത്യു ജോര്‍ജിന്റെ നേതൃത്വത്തില്‍ പ്രതിയെ പിടികൂടി ചോദ്യം ചെയ്യലിനിടെ ഇയാൾ കുറ്റം സമ്മതിച്ചു. ഭാര്യ നേരത്തെ മരിച്ചുപോയ ഇയാൾക്ക് വിവാഹിതരായ രണ്ട്‌ ആണ്‍ മക്കളുണ്ട്. വീട്ടിൽ ഒറ്റയ്‌ക്കായിരുന്നു പ്രതിയുടെ താമസം. പ്രതിയെ ഇന്ന്‌ കോടതിയില്‍ ഹാജരാക്കും.