ഇടുക്കി : മൂന്നാഴ്ച മുൻപ് കാണാതായ യുവതിയുടെ മൃതദേഹം അയൽവാസിയുടെ അടുക്കളയിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. വലിയ പറമ്പ് സ്വാദേശിനി സിന്ധു (45) വിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. സിന്ധുവിന്റെ അയൽവാസിയായ ബിനോയിയുടെ വീട്ടിലെ അടുക്കളയിൽ കുഴിച്ചിട്ട നിലയിലായിരുന്നു മൃതദേഹം.
കാമാക്ഷി സ്വദേശിനിയായ സിന്ധുവും കുടുംബവും പണിക്കൻകുടിയിൽ വീട് വാടകയ്ക്ക് എടുത്ത് താമസിച്ച് വരികയായിരുന്നു. കഴിഞ്ഞ മാസം പന്ത്രണ്ടാം തീയ്യതി മുതലാണ് സിന്ധുവിനെ കാണാതായത്. ബന്ധുക്കൾ പോലീസിൽ പരാതി നൽകിയതിന് ശേഷം അയൽവാസിയായ ബിനോയ് ഒളിവിൽ പോയിരുന്നു. സിന്ധുവിനെ കാണാതാവുന്നതിന്റെ തലേദിവസം വഴക്ക് നടന്നിരുന്നതായി ബന്ധുക്കൾ പറയുന്നു. ബിനോയിയെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ബിനോയിയുടെ വീട് പോലീസ് പരിശോധിച്ചത്. അടുക്കളയിൽ കുഴി എടുത്തത് ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ മൃദദേഹം കണ്ടെത്തുകയായിരുന്നു.