മൂന്ന്കോടി രൂപ ലോറൻസ് ദുരിതാശ്വാസ നിധിയിൽ നല്കിയതറിഞ്ഞ സൂപ്പർസ്റ്റാറുകൾ ഉത്കണ്ഠരാകുന്നുവെന്നു ഷമ്മി തിലകൻ

കൊറോണ വൈറസ് പടരുന്ന സാഹചര്യം കണക്കിലെടുത്തു നടനായ രാഘവേന്ദ്ര ലോറൻസ് ദുരിതാശ്വാസ നിധിയിലേക്ക് മൂന്ന് കോടി രൂപയാണ് നൽകിയത്. ചന്ദ്രമുഖി 2 വിനു ലഭിച്ച അഡ്വാൻസ് തുകയായ മൂന്ന് കോടിയാണ് സംഭാവനയായി നൽകിയത്. എന്നാൽ അതിനെ പ്രകീർത്തിച്ചും പരിഹസിച്ചും രംഗത്തെത്തിയിരിക്കുകയാണ് നടൻ ഷമ്മി തിലകൻ. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം…

#Great…!
‘ചന്ദ്രമുഖി 2’ ന് അഡ്വാന്‍സ് ലഭിച്ചത് മൂന്ന് കോടി; മുഴുവന്‍ ദുരിതാശ്വാസനിധിയിലേക്ക് നല്‍കി തമിഴ് സൂപ്പര്‍താരം ലോറന്‍സ്..
#respect #love_you_lorence

Also Read  മാറിടം സൂപ്പർ ആണല്ലോ എന്ന് യുവാവ് സൂപ്പർ ആവണമല്ലോ എന്ന് അശ്വതി ശ്രീകാന്ത് ; വൈറലായി താരത്തിന്റെ മറുപടി

ഇതറിഞ്ഞ തമിഴിലേയും, തെലുങ്കിലേയും, മലയാളത്തിലേയും സൂപ്പറുകൾ ഉത്കണ്ഠാകുലർ.
ലോറൻസിന്റെ സിനിമകളിൽ സഹകരിക്കുന്ന മലയാള താരങ്ങളെ #വിലക്കണോ എന്ന് തീരുമാനമെടുക്കാൻ ഇടവേള പോലുമില്ലാതെ #പതിനഞ്ചരകമ്മിറ്റി കൂടിയാലോചനകൾ നടത്തുന്നതായി അറിയുന്നു.

ഈ കൊറോണ കാലത്ത് വീട്ടിൽ ചൊറീം കുത്തി ഇരിക്കുന്ന നമുക്ക് ഇനി എന്തെല്ലാമെന്തല്ലാം #തമാശകൾ കാണേണ്ടി വരുമോ എന്തോ..?