സിനിമ സീരിയൽ രംഗത്ത് വളരെ കുറച്ചു നാൾ കൊണ്ട് പ്രേക്ഷകർ ശ്രദ്ധിച്ച താരമാണ് മഞ്ജു സതീഷ്. വലുതും ചെറുതുമായ ഒരുപാട് വേഷങ്ങൾ ചെയ്ത താരം സീരിയൽ രംഗത്താണ് കൂടുതൽ സജീവം. സിനിമയിലെ മുൻ നിര നടി നടൻമാർ ലോക്ക് ഡൌൺ ആഘോഷമാകുമ്പോൾ ജീവിക്കാൻ ഗതിയില്ലന്ന കാര്യം പല സിനിമ പ്രവർത്തകരും സീരിയൽ താരങ്ങളും തുറന്ന് പറഞ്ഞിരുന്നു.
ഇപ്പോൾ തനിക്കും സമാനമായ അവസ്ഥയാണെന്ന് തുറന്ന് പറയുകയാണ് മഞ്ജു സതീഷ്. 4 മാസമായി വരുമാനമില്ലന്നും സിനിമയും സീരിയലും ഇല്ലാത്തത് കൊണ്ട് ജീവിക്കാൻ വേറെ മാർഗ്ഗമില്ലെന്നും മഞ്ജു പറയുന്നു. സിനിമ താരമെന്ന ലേബൽ ഉള്ളത് കൊണ്ട് സർക്കാരും തങ്ങളെ പരിഗണിക്കുന്നില്ല ഒരുപാട് സിനിമയിൽ അഭിനയിച്ചിട്ടും താര സംഘടനായ അമ്മ പോലും സഹായിച്ചില്ലന്നും താരം പറയുന്നു.
ഇതുവരെ ഒരു സഹായവും ലഭിച്ചിട്ടില്ലെന്നും കണ്ണുകൾ നിറഞ്ഞു കൊണ്ട് മഞ്ജു പറയുന്നു. അവസരം മാത്രമല്ല നല്ല സിനിമകൾ ലഭിച്ചാലും പാര വെക്കാൻ ആളുകൾ ഉള്ളത് കൊണ്ട് അത് ലഭിക്കാറില്ലന്നും 3 ദിവസത്തെ ഷൂട്ടിംഗ് എന്ന് പറഞ്ഞു വിളിച്ചു വരുത്തിയിട്ട് ഒറ്റ ദിവസം കൊണ്ട് എല്ലാം അഭിനയിപ്പിച്ചിട്ട് ഒരു ഒരു ദിവസത്തെ പ്രതിഫലമേ തനിക്ക് നൽകാറുള്ളൂവെന്നും മഞ്ജു പറയുന്നു.
സിനിമയിൽ തന്നെ ദിവസ കൂലിക്ക് ജോലി ചെയ്യുന്ന നിരവധി ആളുകളുണ്ടെന്നും വേറെ ജോലിക്ക് പോകാൻ കഴിയാതെ കഷ്ടപെമ്പോൾ കണ്ടില്ലന്നു നടിക്കുകയാണ് പലരും, ഓംശാന്തി ഓശാനയിൽ അഭിനയിച്ചപ്പോൾ പിന്നീട് നല്ല അവസരങ്ങൾ ലഭിക്കുമെന്ന് പലരും പറഞ്ഞു പക്ഷേ അത് ലഭിച്ചില്ലെന്നും കുടുംബ വിളക്ക് എന്ന സീരിയലിൽ അവസരം ലഭിച്ചിട്ടും ലോക്ക് ഡൌൺ കാരണം അതിന് പോകാൻ കഴിഞ്ഞില്ലെന്നും താരം പറയുന്നു.