മൂന്ന് മാസത്തേക്കുള്ള റേഷൻ സാധനങ്ങൾ സംസ്ഥാനങ്ങൾക്ക് മുൻകൂറായി നൽകാനുള്ള തീരുമാനവുമായി മോദിസർക്കാർ

ഡൽഹി: രാജ്യത്ത് കൊറോണ വൈറസ് പടരുന്ന സാഹചര്യം കണക്കിലെടുത്തു സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും റേഷൻ മൂന്ന് മാസത്തേക്കുള്ള റേഷൻ സാധനങ്ങൾ മുൻകൂറായി നൽകാനുള്ള തീരുമാനവുമായി കേന്ദ്രസർക്കാർ. ഇതിന്റെ ഭാഗമായി ഫുഡ്‌ കോർപറേഷൻ ഓഫ് ഇന്ത്യയിൽ നിന്നും സാധനങ്ങൾ മുൻകൂറായി എടുക്കാനും സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കേന്ദ്രം നിർദേശം നല്കിയിട്ടിട്ടുണ്ട്. ഇക്കാര്യം കേന്ദ്രധനകാര്യമന്ത്രി നിർമല സീതാരാമനാണ് ട്വിറ്ററിലൂടെ അറിയിച്ചത്.

  ഭാര്യയെ അടിച്ച് കൊന്ന് സ്യൂട്ട്കേസിലാക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ

രാജ്യമൊട്ടൊക്കെ ലോക്ക് ഡൌൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ സംസ്ഥാനങ്ങളിൽ ഭക്ഷ്യക്ഷാമം അനുഭവപ്പെടരുതെന്നും ഇതിനായാണ് സംസ്ഥാനങ്ങൾക്ക് റേഷൻ അനുവദിച്ചതെന്നും നിർമലാ സീതാരാമൻ ട്വിറ്ററിലൂടെ കുറിച്ചു.

Latest news
POPPULAR NEWS