തിരുവനന്തപുരം : മൂന്ന് മാസത്തോളം തന്റെ കുഞ്ഞിന് സംരക്ഷണം നൽകിയ ആന്ധ്ര ദമ്പദികൾക്ക് നന്ദി അറിയിച്ച് അനുപമ. മൂന്ന് മാസക്കാലം സ്വന്തം കുഞ്ഞിനെ പോലെ തന്റെ കുഞ്ഞിനെ നോക്കി വളർത്തിയ ആന്ധ്രാ ദമ്പദികളോട് ഒരുപാട് നന്ദിയുണ്ട്. കുഞ്ഞ് ഇപ്പോൾ ഞങ്ങളുമായി ഇണങ്ങി വരുന്നതേ ഉള്ളു. ആഡംബരമൊന്നും ഇല്ലെങ്കിലും കുഞ്ഞിനെ നല്ല രീതിയിൽ വളർത്തുമെന്നും അനുപമ പറഞ്ഞു.
കുഞ്ഞിനെ ലഭിച്ചങ്കിലും നടത്തുന്ന സമരത്തിൽ നിന്ന് പിന്മാറില്ലെന്ന് അനുപമ വ്യക്തമാക്കി. കുഞ്ഞിനെ താനറിയാതെ ദത്ത് നൽകിയ സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുന്നത് വരെ സമരം തുടരാനാണ് തീരുമാനമെന്ന് അനുപമ വ്യക്തമാക്കി. എന്നാൽ കുഞ്ഞുമായി സമരപന്തലിൽ ഇരിക്കാനുള്ള ബുദ്ധിമുട്ട് കാരണം സമര രീതിയിൽ മാറ്റം വരുത്തുമെന്നും അനുപമ പറഞ്ഞു. കുഞ്ഞിനെ ലഭിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അനുപമ.