പാലക്കാട് : മൂന്ന് വയസുകാരനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. എലപ്പുള്ളി മണിയേരി സ്വദേശി ഷമീറിന്റെ മകൻ മുഹമ്മദ് ഷാനുവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കൊലപാതകമാണെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്. മാതാവിന്റെ വീട്ടിൽവെച്ചാണ് മുഹമ്മദ് ഷാനുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
മുഹമ്മദ് ഷാനുവിന്റെ കഴുത്തിൽ കുരുക്കിട്ട് മുറുക്കിയതിന്റെ പാടുകൾ കണ്ടെത്തി. ശ്വാസം മുട്ടിയാണ് കുഞ്ഞ് മരണപെട്ടതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. സംഭവത്തിൽ കുട്ടിയുടെ മാതാവിനെയും ജേഷ്ഠന്റെ സഹോദരിയെയും പോലീസ് ചോദ്യം ചെയ്ത് വരികയാണ്.
കുഞ്ഞിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നും. കൊലപാതകമാണെന്നും ഷമീറിന്റെ കുടുംബം ആരോപിക്കുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണമെന്നും ഷമീറിന്റെ സഹോദരൻ എം ഹക്കീം ആവശ്യപ്പെട്ടു.