മൂന്ന് വയസുള്ള കുഞ്ഞിന് കൊറോണ വൈറസ് സ്ഥിതീകരിച്ചു

കൊച്ചി: ഇറ്റലിയിൽ നിന്ന് മാതാ പിതാക്കൾക്കൊപ്പം എറണാകുളത്തെത്തിയ മൂന്ന് വയസുള്ള കുഞ്ഞിന് കൊറോണ വൈറസ് സ്ഥിതീകരിച്ചു. തുടർന്ന് കുഞ്ഞിനെ കളമശ്ശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ രക്തം പരിശോധിച്ചപ്പോളാണ് കൊറോണ വൈറസ് ഉണ്ടെന്നുള്ള കാര്യം അറിയാൻ കഴിഞ്ഞത്. തുടർന്ന് കുട്ടിയുടെ മാതാ പിതാക്കളുടെയും രക്തം പരിശോധനയ്ക്കായി നൽകിയിട്ടുണ്ട്. ശനിയാഴ്ചയാണ് ഇറ്റലിയിൽ നിന്നും മാതാ പിതാക്കളും കുഞ്ഞും നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയത്. ദുബായിൽ നിന്നും കൊച്ചിയിലേക്കുള്ള ഇ കെ 503 ഫ്ലൈറ്റിലാണ് ഇവർ എത്തിയത്.

Also Read  നെടുമ്പാശ്ശേരി വിമാത്താവളത്തിൽ നടത്തിയ പരിശോധനയിൽ 18 പേർക്ക് കൊറോണയുടെ ലക്ഷണം

വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിൽ കുട്ടിയ്ക്ക് പണിയുണ്ടെന്നു കണ്ടെത്തിയതിനെ തുടർന്ന് ആംബുലൻസിൽ കളമശ്ശേരി മെഡിക്കൽ കോളേജിൽ എത്തിക്കുകയായിരുന്നു. ശേഷം ഐസുലേഷൻ വാർഡിലേക്ക് മാറ്റുകയും ചെയ്തു. തുടർന്നുള്ള പരിശോധനയിലാണ് കൊറോണ വൈറസ് ഉണ്ടെന്നുള്ള കാര്യം സ്ഥിതീകരിച്ചത്. കേരളത്തിൽ ഇതുവരെ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം ആറായി. സർക്കാരും ആരോഗ്യ വകുപ്പും വൈറസ് പടരാതിരിക്കാൻ വേണ്ടിയുള്ള കർശന നടപടികൾ സ്വീകരിച്ചു കൊണ്ടിരിക്കുകയാണ്.