മൂളിപ്പാട്ട് പാടിയായപ്പോൾ ഇങ്ങനെയൊരു ഓണാസമ്മാനം പ്രതീക്ഷിച്ചില്ല ; മഞ്ജു പത്രോസ് പറയുന്നു

മഴവിൽ മനോരമ സംപ്രേഷണം ചെയ്ത വെറുതെയല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിൽ കൂടി പരിചിതയായ താരമാണ് മഞ്ജു പത്രോസ്. പിന്നീട് മറിമായം എന്ന പരമ്പരയിൽ കൂടി അഭിനയ രംഗത്ത് എത്തിയ മഞ്ജു പത്രോസ് മലയാള സിനിമയിലും നിരവധി വേഷങ്ങൾ ചെയ്തിട്ടുണ്ട്. ബിഗ്‌ബോസ് സീസൺ ടുവിൽ അംഗമായ മഞ്ജു ഒരുപാട് വിമർശങ്ങൾക്കും ഇരയായിട്ടുണ്ട്. ബിഗ്‌ബോസ് വീടിനുള്ളിൽ മറ്റൊരു മത്സരാർത്ഥിയായ രജിത് കുമാറുമായുള്ള പെരുമാറ്റമാണ് വിവാദങ്ങൾക്ക് തുടക്കം കുറിച്ചത്.

Also Read  അതിന് ശേഷം തന്റെ വസ്ത്രങ്ങൾ ഓരോന്നായി അഴിച്ചു മാറ്റി, ജ്യൂസിൽ മയക്ക് മരുന്ന് കലർത്തി നൽകി അശ്ലീല ചിത്രം നിർമ്മിച്ചു ; വെളിപ്പെടുത്തലുമായി താരം

സോഷ്യൽ മീഡിയയിൽ സജീവമായ മഞ്ജു തനിക്ക് സോഷ്യൽ മീഡിയ വഴി കിട്ടിയ ഒരു അവസരത്തെ കുറിച്ച് തുറന്ന് പറയുകയാണ്. മൂളിപ്പാട്ട് പാടിയായപ്പോൾ ഇങ്ങനെയൊരു ഓണാസമ്മാനം പ്രതീക്ഷിച്ചില്ല എന്നാണ് മഞ്ജു പങ്കുവെച്ചത്. കനവിലെ കണ്മണി എന്ന ആൽബത്തിൽ താനൊരു താരാട്ടു പാട് പാടിയിട്ടുണ്ടെന്നും ഉടനെ തന്നെ അത് റിലീസ് ചെയ്യുമെന്നും മഞ്ജു പറയുന്നു.