മൃഗസംരക്ഷണ വകുപ്പ് മന്ത്രി ചിഞ്ചു റാണി സഞ്ചരിച്ച വാഹനം തിരുവല്ലയിൽ വച്ച് അപകടത്തിൽപെട്ടു

തിരുവനന്തപുരം : മൃഗസംരക്ഷണ വകുപ്പ് മന്ത്രി ചിഞ്ചു റാണി സഞ്ചരിച്ച വാഹനം തിരുവല്ലയിൽ വച്ച് അപകടത്തിൽപെട്ടു. ശനിയാഴ്ച രാവിലെ തിരുവല്ല ബൈപാസ്സിലാണ് അപകടം നടന്നത്. അപകടത്തിൽ കാറിന്റെ മുൻ ഭാഗം തകർന്നെങ്കിലും മന്ത്രി പരിക്കൊന്നും കൂടാതെ രക്ഷപെട്ടു.

  ആംബുലൻസ് അപകടത്തിൽ നേഴ്‌സ് മരിച്ചു ; ഡ്രൈവറുടെ നില ഗുരുതരം

തിരുവനന്തപുരത്ത് നിന്ന് ഇടുക്കിയിലേക്ക് പോകും വഴിയാണ് കാർ അപകടത്തിൽപെട്ടത്. അമിത വേഗതയിലെത്തിയ സ്വകാര്യ ബസിൽ കാർ ഇടിക്കാതിരിക്കാൻ ഡ്രൈവർ ശ്രമിക്കുന്നതിനിടയിൽ മതിലിൽ ഇടിക്കുകയായിരുന്നു.

Latest news
POPPULAR NEWS