മെയ്‌വഴക്കത്തിന് പ്രായം തടസമല്ല ; 53 ആം വയസിൽ കളരി അഭ്യസിച്ച് ലിസി

1982 ൽ “ഇത്തിരി നേരം ഒത്തിരി കാര്യം “എന്ന ചിത്രതിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച താരമാണ് ലിസി. പിന്നീട് നിരവധി ചിത്രങ്ങളിൽ നടിയായും സഹനടിയായും താരം തിളങ്ങി. സംവിധായകൻ പ്രിയദർശനുമായുള്ള വിവാഹശേഷം ലിസി അഭിനയ ലോകത്തുനിന്നും വിട്ടുനിന്നിരുന്നു. എന്നാൽ വിവാഹമോചന ശേഷം പരസ്യങ്ങളിൽ അഭിനയിച്ചു വരികയാണ് താരം. ഇപ്പോൾ താരം കളരി പഠിക്കുന്ന തിരക്കിലാണ്. കളരിയെ കുറിച്ചുള്ള താരത്തിന്റ ഫേസ് ബുക്ക്‌ കുറിപ്പ് ഇതിനോടകം തന്നെ വൈറലായി മാറിയിരിക്കുകയാണ്.

Also Read  തന്റേടം ഉണ്ടായിരുന്നെങ്കിൽ ‌പരാജയം സംഭവിക്കില്ലായിരുന്നു, പ്രതിസന്ധിയെ കുറിച്ച് സീമ ജി നായർ

ലിസിയുടെ വാക്കുകൾ ഇങ്ങനെ “എല്ലാവരും പഠിച്ചിരിക്കേണ്ട ഒരു അയോദ്ധന കലയാണ് കളരി. കളരിയുടെ ബാലപടങ്ങൾ സ്കൂളിൽ പഠിച്ചിരിക്കേണ്ടതാണ്. പെൺകുട്ടികൾക്ക് സ്വയം പ്രതിരോധത്തിന് ഉദകുന്നതുമാണ് കളരി.ശരീരത്തിനും മനസിനും ഇത് ഫിറ്റ്നസ് നൽകും ചെറിയ പ്രായത്തിൽ കളരി പഠിക്കാനാകാതെ പോയതാണ് എന്റെ വിഷമം… “