മെറിനെ കൊ-ല്ലാൻ ഹോസ്പിറ്റലിന് പുറത്ത് ഫിലിപ്പ് കാത്തുനിന്നത് 45 മിനിറ്റ്: കുത്തിയത് തടയാൻ ശ്രമിച്ചവരെ കത്തിവീശി ഭീഷ-ണിപ്പെടുത്തി, ആംബുലൻസിൽ വെച്ച് മെറിൻ നൽകിയ മൊഴി നിർണ്ണായകം

അമേരിക്കയിൽ ഭർത്താവിന്റെ കുത്തേറ്റ് മ-രിച്ച മെറിൻ ജോയിയെ കൊ-ലപ്പെടുത്തുകയെന്നുള്ള ലക്ഷ്യത്തോടെ ഭർത്താവ് ഫിലിപ്പ് മാത്യു ബ്രൊവാഡ് ഹെൽത്ത്‌ ഹോസ്പിറ്റലിന് പുറത്ത് കാത്തുനിന്നത് 45 മിനിറ്റ് സമയത്തോളം. ഇത് സംബന്ധിച്ചുള്ള സിസിടിവി ദൃശ്യങ്ങൾ പോലീസിനു ലഭിച്ചു. മെറിൻ ഡ്യൂട്ടി കഴിഞ്ഞു സഹപ്രവർത്തകരോട് യാത്രപറഞ്ഞു ഹോസ്പിറ്റലിൽ നിന്നും വീട്ടിലേക്ക് പോകുന്നതിനു വേണ്ടി തയ്യാറെടുക്കുമ്പോഴാണ് മെറിനെ ഭർത്താവ് ഫിലിപ്പ് മാത്യു ഹോസ്പിറ്റലിന്റെ പാർക്കിംഗ് ഏരിയയിൽവെച്ച് അ-ക്രമിക്കുന്നത്. മെറിനെ 17 തവണ ഫിലിപ്പ് മാത്യു കത്തികൊണ്ട് കുത്തുകയും ശേഷം താഴെവീണ മെറിന്റെ ശരീരത്തിലൂടെ വാഹനമോടിച്ചു കയറ്റുകയായിരുന്നു.

മെറിന്റെ കരച്ചിൽകേട്ട് സഹപ്രവർത്തകരും ദൃക്സാക്ഷികളും ഓടിയെത്തിയെങ്കിലും അവരെ കത്തികാട്ടി ഭീ-ഷണിപ്പെടുത്തി. ശേഷം രക്ഷപെടാൻ ശ്രമിച്ച ഫിലിപ്പ് മാത്യുവിന്റെ വാഹനത്തിന്റെ നമ്പർ ദൃക്സാക്ഷികൾ നോട്ട് ചെയ്യുകയും പോലീസിന് കൈമാറുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മെറിനെ ആംബുലൻസിൽ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകും വഴി ഭർത്താവ് ഫിലിപ്പ് മാത്യുവാണ് തന്നെ ആക്രമിച്ചതെന്ന് മെറിൻ പറഞ്ഞു. പരിക്കേറ്റ് ഗുരുതരമായ നിലയിൽ ഹോസ്പിറ്റലിൽ എമർജൻസി റൂമിൽ സമീപത്തായാണ് മെറിൻ വീണത്. എന്നാൽ പരിക്ക് ഗുരുതരമായതിനാൽ മറ്റൊരു ഹോസ്പിറ്റലിലേക്ക് കൊണ്ടുപോവുകയായിരുന്നു.

  കോവിഡ് ഭീതി അന്താരാഷ്ട്ര തലത്തിൽ ഉയരുന്നു: 4.63 ലക്ഷം പേർ മരണപ്പെട്ടു

മെറിൻ വിവാഹമോചനത്തിനായി ശ്രമിച്ചിരുന്നതായും ഇത് ഫിലിപ്പ് മാത്യുവിനെ ചൊടിപ്പിച്ചിരുന്നതായും പറയുന്നു. കൂടാതെ കുഞ്ഞിനെ ചൊല്ലിയുള്ള തർക്കവും രൂക്ഷമായിരുന്നു. ഇതെല്ലാമാണ് ഫിലിപ് മാത്യുവിനെ ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ചതെന്നാണ് കരുതുന്നത്. കൃത്യം നിർവഹിച്ച ശേഷം രക്ഷപ്പെട്ടു കാറിൽപോയ ഫിലിപ്പ് മാത്യു മറ്റൊരു ഹോട്ടൽ മുറിയിൽ സ്വയം കുത്തിപ്പരിക്കേൽപ്പിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

Latest news
POPPULAR NEWS